ലതികാ സുഭാഷ് എന്‍സിപിയിലേയ്ക്ക്; പി.സി ചാക്കോയുമായി ചര്‍ച്ച നടത്തി



തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ലതിക സുഭാഷ് എന്‍സിപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന് സംസ്ഥാന അധ്യക്ഷനായ പി.സി ചാക്കോയുമായി ലതിക ചര്‍ച്ച നടത്തിയെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടിയായതിനാലാണ് എന്‍സിപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതെന്ന് ലതിക സുഭാഷ് വ്യക്തമാക്കി. ഏറ്റുമാനൂരില്‍ യുഡിഎഫ് നിയമസഭാ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ലതിക സുഭാഷ് തല മുണ്ഡനം ചെയ്തു പ്രതിഷേധിച്ചത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ഇതേ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ലതികയ്ക്ക് 7624 വോട്ടുകളും ലഭിച്ചു. മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ പ്രിന്‍സ് ലൂക്കോസിന്റെ തോല്‍വിയുടെ പ്രധാനകാരണം ലതികാ സുഭാഷിന്റെ സ്ഥാനാര്‍ഥിത്വമായിരുന്നു. ലതികയെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

എന്നാല്‍ വിവാദമായ നീക്കങ്ങള്‍ക്ക് രണ്ട് മാസത്തിനു ശേഷമാണ് സ്വതന്ത്ര നിലപാടില്‍ നിന്നും മാറി എന്‍സിപിയില്‍ ചേരാന്‍ ലതിക സുഭാഷ് ഒരുങ്ങുന്നത്. ഇക്കlos Read: 'റോഡ് റെഡിയാക്കാന്‍ മൊബൈല്‍ ആപ്പ്'; പരാാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍സിപിയിലെത്തുന്നതോടെ യുഡിഎഫിനെതിരെ ലതിക സുഭാഷ് സിപിഎം സഖ്യകക്ഷിയുടെ ഭാഗമാകുമെന്ന പ്രത്യേകതയുമുണ്ട്.

അതേസമയം, ലതിക സുഭാഷിനു പുറമെ കോണ്‍ഗ്രസ് നേതൃത്വത്തോട് എതിര്‍പ്പുള്ള കൂടുതല്‍ നേതാക്കളെ എന്‍സിപിയില്‍ എത്തിക്കാനുള്ള സാധ്യതയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പരിശോധിക്കുന്നുണ്ട്. പാര്‍ട്ടി അധ്യക്ഷനായതിനു പിന്നാലെപി..സി ചാക്കോ ലതിക സുഭാഷുമായി സംസാരിച്ചിരുന്നു. മഹിള കോണ്‍ഗ്രസ് അധ്യക്ഷയായി ദീര്‍ഘകാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ലതിക സുഭാഷ് എന്‍സിപിയിലും മികച്ച സ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media