ദില്ലി: അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം വിധേയമാകില്ലെന്ന് പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്. സ്വത്ത് അവകാശം സംബന്ധിച്ച് ശരിയത്ത് നിയമത്തിന് പകരം ഇന്ത്യന്‍ പിന്തുടര്‍ച്ച അവകാശ നിയമം ബാധകമാക്കണം എന്ന് ആവശ്യപ്പെട്ട് മലയാളിയായ സഫിയ പിഎം ആണ് ഹര്‍ജി നല്‍കിയത്. പ്രധാനപ്പെട്ട വിഷയമെന്ന് ചീഫ് ജസ്റ്റിസ് വാദത്തിനിടെ നീരീക്ഷിച്ചു. തുടര്‍ന്നാണ് കേന്ദ്രത്തിനും കേരളത്തിനും സുപ്രീംകോടതി നോട്ടീസ് അയച്ചത്. കേസില്‍ കോടതി വിശദമായ വാദം ജൂലൈയില്‍ കേള്‍ക്കും. വിഷയത്തില്‍ സുപ്രീം കോടതിയെ സഹായിക്കാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്താന്‍ അറ്റോര്‍ണി ജനറലിനോട് കോടതി നിര്‍ദ്ദേശിച്ചു. വിശ്വാസിയല്ലാത്തവര്‍ക്ക് മുസ്ലീം വ്യക്തിനിയമത്തിന് പകരം അനന്തരാവകാശവുമായി ബന്ധപ്പെട്ട് 1925ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം ബാധകമാക്കണമെന്നുമാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകന്‍ പ്രശാന്ത് പത്മനാഭന്‍ കോടതിയില്‍ വാദിച്ചത്