വീട്ടില്‍ ക്രിക്കറ്റ് പിച്ച് നിര്‍മിച്ച് നേഹ കഹാര്‍
മുംബൈയിലെ കിടിലന്‍ വീടിന് ഒട്ടേറെ ആരാധകരുമുണ്ട്. കഴിഞ്ഞ വര്‍ഷം ദശലക്ഷങ്ങള്‍ ചെലവഴിച്ച് ഋഷി കേശിലും താരം ബംഗ്ലാവ് സ്വന്തമാക്കിയിരുന്നു. രാജ്യത്തെ ഏറ്റവും പ്രമുഖ പിന്നണി ഗായകരില്‍ ഒരാളായ നേഹ കക്കാറിന് ഒരു പാട്ടിന് മാത്രമുള്ള പ്രതിഫലം15- 25 ലക്ഷം രൂപയാണത്രെ. എന്തായാലും താരത്തിന്റെ ആസ്തി ആരാധകരെ വിസ്മയിപ്പിക്കും.32 കോടി രൂപയിലേറെയാണ് സമ്പാദ്യം. പ്രതിവര്‍ഷം അഞ്ച് കോടി രൂപയിലേറെയാണ് താരത്തിന്റെ ആസ്തി. വളരെ വേഗത്തിലാണ് ഗായിക എന്ന നിലയില്‍ താരം പേരെടുത്തത്. വരുമാനത്തില്‍ അധികവും പാട്ടില്‍ നിന്ന് തന്നെ. യൂട്യൂബ്, പരസ്യങ്ങള്‍ എന്നിവയില്‍ നിന്നും വരുമാനമുണ്ട്. മ്യൂസിക് കമ്പോസര്‍, റെക്കോര്‍ഡിസ്റ്റ്, നടി എന്നീ നിലകളിലും ശ്രദ്ധേയമാണ്, ഹിന്ദി, പഞ്ചാബി ഭാഷകളില്‍ പാടുന്നുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന സെലിബ്രിറ്റികളില്‍ ഒരാള്‍ കൂടെയാണ് താരം. ഗായിക എന്ന നിലയില്‍ ഡിമാന്‍ഡ് ഉയരുന്നതിന് അനുസരിച്ച് നേഹയുടെ മൊത്തം ആസ്തി ഓരോ വര്‍ഷവും കുതിച്ചുയരുകയാണ്,. ബോളിവുഡില്‍. ഒരു മണിക്കൂര്‍ നേരത്തെ പാട്ടിനും അഭിനയത്തിനും 20-25 ലക്ഷം രൂപയാണ് ഈടാക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായും വിവിധ പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്.