പെട്രോള്‍ വില കുറച്ച് ഡല്‍ഹി സര്‍ക്കാര്‍
ഇന്ന് അര്‍ധരാത്രി മുതല്‍ പെട്രോളിന് 8 രൂപ കുറയും
ദില്ലി: പെട്രോള്‍ വില കുറച്ച് ഡല്‍ഹി സര്‍ക്കാര്‍. നികുതി 30 ശതമാനത്തില്‍ നിന്ന് 19.4 ശതമാനമായി കുറച്ചു. ഡല്‍ഹിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പെട്രോളിന് 8 രൂപ കുറയും. ഡല്‍ഹി സര്‍ക്കാര്‍ പെട്രോളിന്റെ നികുതി 30 ശതമാനത്തില്‍ നിന്ന് 19.40 ശതമാനമായി കുറച്ചതും പെട്രോള്‍ വില 103.97 രൂപയില്‍ നിന്ന് 95.97രൂപയായി കുറച്ചതും എടുത്തു പറയേണ്ടതാണ്.വില വെട്ടിക്കുറച്ചതിന് ശേഷം രാജ്യതലസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 95 രൂപയ്ക്ക് മുകളിലായിരിക്കും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കഴിഞ്ഞ മാസം കുറച്ചതിന് പിന്നാലെയാണ് ഡല്‍ഹി സര്‍ക്കാരിന്റെ നീക്കം.
പട്രോളിനും ഡീസലിനും 12 രൂപ വീതമാണ് ഉത്തര്‍പ്രദേശും ഹരിയാനയും കുറച്ചത്. ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കര്‍ണാടക, മണിപ്പൂര്‍,മിസ്സോറം സംസ്ഥാനങ്ങള്‍ ഏഴ് രൂപ വീതവും വാറ്റ് നികുതി കുറച്ചു. ബിഹാറില്‍ 3 രൂപ 20 പൈസയും ഡീസലിന് 3 രൂപ 90 പൈസയുമാണ് കുറച്ചത്. ഒഡീഷ സര്‍ക്കാരും മൂന്ന് രൂപ വീതം കുറച്ചു.