ഓഹരി വിപണിക്ക് മങ്ങിയ തുടക്കം
വെള്ളിയാഴ്ച്ച ഒരു ശതമാനം തിരുത്തലോടെ വ്യാപാരം പൂര്‍ത്തിയാക്കിയ സൂചികകള്‍ ഇന്നും ചുവപ്പിലാണ് ഇടപാടുകള്‍ പുനരാരംഭിച്ചത്.സെൻസെക്‌സ് 687 പോയന്റ് താഴ്ന്ന് 50,104ലിലും നിഫ്റ്റി 202 പോയന്റ് നഷ്ടത്തിൽ 14,828ലുമാണ് വ്യാപാരം നടക്കുന്നത്.
ഐടി, ഊര്‍ജ്ജ സ്‌റ്റോക്കുകളുടെ നേട്ടം വിപണിക്ക് കരുത്തുപകരുന്നുണ്ടെങ്കിലും ബാങ്കിങ്, സാമ്പത്തിക ഓഹരികളില്‍ ഇന്ന് വലിയ കാര്യമായ തകര്‍ച്ച കാണാം. നിഫ്റ്റി ഫിഫ്റ്റിയില്‍ ഓഎന്‍ജിസി, പവര്‍ഗ്രിഡ്, ടെക്ക് മഹീന്ദ്ര, കോള്‍ ഇന്ത്യ ഓഹരികള്‍ വലിയ മുന്നേറ്റം നടത്തുന്നുണ്ട്. മറുഭാഗത്ത് അദാനി പോര്‍ട്‌സ്, ഗെയില്‍, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫൈനാന്‍സ് ഓഹരികളില്‍ നഷ്ടത്തില്‍ ചുവടുവെയ്ക്കുന്നു. ഒട്ടുമിക്ക ആഗോള വിപണികളും ഇന്ന് ഭേദപ്പെട്ട തുടക്കം കുറിച്ചിട്ടുണ്ട്. ഏഷ്യന്‍ വ്യാപാരത്തില്‍ അമേരിക്കന്‍ എസ് ആന്‍ഡ് പി 500 ഫ്യൂച്ചറുകള്‍ 0.25 ശതമാനം മുന്നേറി. ജപ്പാന്റെ നിക്കെയ് സൂചിക 0.1 ശതമാനം കുറിക്കുന്നു. ജപ്പാന് വെളിയിലുള്ള ഏഷ്യാ പസിഫിക് ഓഹരികളുടെ ചിത്രം വെളിപ്പെടുത്തുന്ന വിശാല എംഎസ്‌സിഐ വിശാല സൂചികയിലും ചെറിയ മാറ്റം സംഭവിച്ചു. തിങ്കളാഴ്ച്ച യുഎസ് ബോണ്ട് വരുമാനം കഴിഞ്ഞ 13 മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിട്ടുണ്ട്.