ഇന്ന് നേരിയ നേട്ടത്തില്‍ വിപണി വ്യാപാരം തുടങ്ങി.
ഇന്ന് നേരിയ നേട്ടത്തില്‍ വിപണി വ്യാപാരം ആരംഭിച്ചു. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 50 പോയിന്റ് ഉയര്‍ന്ന് 48,850 നില മെച്ചപ്പെടുത്തി . എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 14,600 പോയിന്റിലും വ്യപാരം ആരംഭിച്ചു . ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, അള്‍ട്രാടെക്ക് സിമന്റ് ഓഹരികളാണ് രാവിലെ സെന്‍സെക്‌സില്‍ മുന്നേറുന്നത്. ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫൈനാന്‍സ്, സണ്‍ ഫാര്‍മ ഓഹരികള്‍ ഇന്ന് നഷ്ടം നേരിടുന്നവരില്‍ പ്രധാനികളാവുന്നു. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫാര്‍മ, നിഫ്റ്റി റിയല്‍റ്റി എന്നിവയൊഴികെ മറ്റെല്ലാം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. കൂട്ടത്തില്‍ നിഫ്റ്റി ഐടി സൂചിക 1 ശതമാനത്തോളം മുന്നേറി. മൈൻഡ്ട്രീ, ഡെൻ നെറ്റ് വർക്‌സ്, ജിടിപിഎൽ ഹാത് വെ തുടങ്ങിയ കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.