ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം ,ഇടുക്കി, എറണാകുളം, തൃശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,കോട്ടയം എറണാകുളം,ഇടുക്കി,പാലക്കാട്,മലപ്പുറം ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടിന് സമാനമായ ജാഗ്രതപാലിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
അതേസമയം തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ ഇന്ന് ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചെന്നൈ,കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, റാണിപേട്ട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയിലെ വിവിധയിടങ്ങളില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ ഉണ്ടായിരുന്നു. കാവേരി ഡെല്‍റ്റ മേഖലയിലെ ജില്ലയിലും മുന്നറിയിപ്പുണ്ട്. കാലവര്‍ഷക്കെടുതിയില്‍ തമിഴ്‌നാട്ടില്‍ ഇതുവരെ 54 പേരാണ് മരിച്ചത്.