വിദേശങ്ങളില്‍ നിന്ന് പാഴ്‌സലായി 
ലഹരിമരുന്നെത്തുന്നു; എല്‍എസ്ഡി പിടികൂടി


കോഴിക്കോട്: വിദേശത്ത് നിന്നും സംസ്ഥാനത്തേക്ക് പാഴ്‌സലായി ലഹരിമരുന്നെത്തുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും നടത്തിയ പരിശോധനയില്‍ ലഹരിമരുന്ന് കണ്ടെത്തി. ഒമാനില്‍ നിന്നും നെതര്‍ലന്റ്‌സില്‍ നിന്നും അയച്ച പാഴ്‌സലുകളില്‍ എത്തിയ എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തു. കോഴിക്കോട്, തിരുവനന്തപുരം സ്വദേശികള്‍ക്ക് വേണ്ടിയാണ് പാഴ്‌സലുകള്‍ എത്തിയത്. കോഴിക്കോട് സ്വദേശി ഫസലുവിനെ എക്‌സൈസ് പിടികൂടി. കൊച്ചി എക്‌സൈസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാങ്കാവിലെ ഒരു വീട്ടില്‍ നിന്നും ഇയാളെ പിടികൂടിയത്. ഇയാളുമൊത്ത് കൂടുതല്‍ ഇടങ്ങളില്‍ പരിശോധന തുടരുകയാണ്. 

ഫസലു ലഹരി കടത്തു കേസുകളില്‍ നേരത്തെയും പ്രതിയാണെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ ജയപാലന്‍ പറഞ്ഞു. വിദേശങ്ങളില്‍ നിന്നും വരുന്ന പാഴ്സലുകളില്‍ ലഹരി എത്തിക്കുന്നതിന് കുറിച്ച് വിശദമായ അന്വേഷണം നടത്തും. ഇതുവഴി ലഹരി എത്തുന്നത് വര്‍ധിക്കുന്നുണ്ടെന്നും  ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.ഇന്നലെ കൊച്ചിയിലെ തങ്ങളുടെ കൊറിയര്‍ സ്ഥാപനത്തില്‍ എത്തിയ രണ്ട് പാഴ്‌സലുകളെക്കുറിച്ച് ചില സംശയങ്ങള്‍ തോന്നിയതോടെ ഇവര്‍ എകസൈസുമായി ബന്ധപ്പെടുകയായിരുന്നു. എക്‌സൈസ് പാഴ്‌സലുകള്‍ കസറ്റഡിയില്‍ എടുത്ത് നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. 50 എല്‍എസ്ഡി സ്റ്റാമ്പുകള്‍ അടങ്ങിയ ഒരു പായക്കറ്റും അഞ്ചെണ്ണം വീതമുള രണ്ട് കവറുകളുമാണ് അതിലുണ്ടായിരുന്നത്. ഒരെണ്ണം നെതര്‍ലന്റ്‌സില്‍ നിന്നും ഒരെണ്ണം ഒമാനില്‍ നിന്നുമാണ് വന്നത്. തിരുവനന്തപുരത്ത് ഒരു വര്‍ഷത്തിനിടെ വന്നത് 56 പാഴ്‌സലുകളാണെന്നാണ് വിവരം. തിരുവനന്തപുരം സ്വദേശിക്കായി തിരച്ചില്‍ തുടരുകയാണ്.
..

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media