കോഴിക്കോട്: ഡിസംബര്‍ 25 26 27 28 ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന എം.എസ്.എം സംസ്ഥാന സമ്മേളനത്തിന്റെ പന്തല്‍ നിര്‍മ്മാണോദ്ഘാടനം കോഴിക്കോട് കടപ്പുറത്ത് കെ.എം എം.സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി നിര്‍വഹിച്ചു. കെ.എന്‍.എം സംസ്ഥാന ഉപാധ്യക്ഷന്‍ ഹുസൈന്‍ മടവൂര്‍, സെക്രട്ടറി എ അസ്ഗര്‍ അലി, ഐഎസ്എം മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് നിസാര്‍ ഒളവണ്ണ, കെഎന്‍എം ജില്ലാ വൈസ് പ്രസിഡന്റ് എം.എം അബ്ദുറസാഖ്, സെക്രട്ടറി സി.എം സുബൈര്‍ മദനി, എംഎസ്എം സംസ്ഥാന പ്രസിഡന്റ് അമീന്‍ അസ് ലഹ്, ജനറല്‍ സെക്രട്ടറി സുഹ്ഫി ഇംറാന്‍, വൈസ് പ്രസിഡന്റ് ജംഷീദ് ഇരുവേറ്റി, സലാം ഷാക്കിര്‍, സെക്രട്ടറി സുഹൈല്‍ കല്ലേരി, ഷമല്‍ മദനി എന്നിവര്‍ പ്രസംഗിച്ചു.
ലഹരി, സ്‌ക്രീന്‍ , ഗെയിം തുടങ്ങി പുതിയതലമുറ നേരിടുന്ന അഡിക്ഷനുകളില്‍ നിന്ന് എങ്ങനെ മറികടക്കാംഎന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ജെന്‍ എക്‌സ്‌പോ ഡിസംബര്‍ 25ന് ആരംഭിക്കും. ലിറ്ററേച്ചര്‍ ഫെസ്റ്റ്, എജ്യൂ എക്‌സ്‌പോ, കിഡ്‌സ് ഫെസ്റ്റ്, മെഗാ ജെന്‍സി കോണ്‍ഫറന്‍സ്, ബുക്ക് ഫെയര്‍, ഗേള്‍സ് ഗോതറിംഗ്, ഐഡിയ പിച്ചിംഗ് കോണ്‍ടെസ്റ്റ് , വര്‍ക്ക്‌ഷോപ്പുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകള്‍ക്ക് സംസ്ഥാന സമ്മേളനം വേദിയാവും.