കെട്ടിടം തകര്‍ന്ന് മരണപ്പെട്ടവരുടെ  കുടുംബത്തിന് സര്‍ക്കാര്‍ ജോലി

ഐ.എന്‍.ടി.യു.സി കോര്‍പ്പറേഷന്‍ ഓഫീസ് മാര്‍ച്ച് നടത്തി
 


കോഴിക്കോട്:വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് മരണപ്പെട്ട നാല് പേരുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട്  ഐഎന്‍ടിയുസി കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. 
മാര്‍ച്ച് ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി ഡോ.എം.പി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. മരിച്ചവരുടെ . മരണപ്പെട്ടവരുടെ   കുടുംബത്തിന് സര്‍ക്കാര്‍ ജോലിയും മാന്യമായ സാമ്പത്തിക സഹായവും നല്‍കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഐഎന്‍ടിയുസി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. മരണപ്പെട്ടവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കി കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ് നിലവില്‍ മേയര്‍ നടത്തുന്നതെന്ന് എം.പി. പത്മനാഭന്‍ പറഞ്ഞു. 

ചടങ്ങില്‍  ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ .രാജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ. ഷാജി, ടി.വി മജീദ്, കെ.പി സക്കീര്‍ , എ.പി പീതാംബരന്‍, വുമണ്‍സ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് തസ്ലീന വി.പി, പി.സുമലത, കെ.സുജാത, ഹനീഫ വള്ളില്‍, കെ.ടി.കെ അശോകന്‍, എം.സി തോമസ്,സതിഷ് പെരിങ്ങളം, വി.എം ചന്തു കുട്ടി, കെ.എം കാദീരി, അഷറഫ് ചേലോട്ട്, ടി.കെ. നാരായണന്‍, അബ്ദുള്‍ ജലീല്‍,കെ.സി ശശികുമാര്‍,എന്‍. എം.മനോജ്, കാര്യാട്ട് ഗോപാലന്‍,സോമന്‍ പയ്യോളി തുടങ്ങിയവര്‍ സംസാരിച്ചു

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media