ഭാരത് ട്രാവല്‍സ് പുതിയ ഓഫീസില്‍;  നിങ്ങളുടെ സ്വപ്ന യാത്രകള്‍ക്ക് കൂടുതല്‍ അരികിലേക്ക്


കോഴിക്കോട്: യാത്രകളെ നെഞ്ചിലേറ്റുന്ന മലയാളികളുടെ പ്രിയപ്പെട്ട കൂട്ടാളിയായ ഭാരത് ട്രാവല്‍സ് തങ്ങളുടെ സേവനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. നടക്കാവ് ക്രോസ് റോഡിലെ കെ.വി.കെ കുട്ടി ബില്‍ഡിംഗില്‍ ആരംഭിച്ച പുതിയ ഓഫീസിന്റെ ഉദ്ഘാടനം കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഒ.സദാശിവന്‍ നിര്‍വ്വിച്ചു.  മികച്ച യാത്രാ പാക്കേജുകളും വിശ്വസ്തമായ സേവനവും കൊണ്ട് ഇതിനോടകം തന്നെ സഞ്ചാരികളുടെ ഹൃദയം കവര്‍ന്ന ഭാരത് ട്രാവല്‍സ്, പുതിയ ഓഫീസിന്റെ തുടക്കത്തോടെ യാത്രാപ്രേമികള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ പ്രാപ്യമാവുകയാണ്.

ഓരോ യാത്രയും സുരക്ഷിതവും മനോഹരവുമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു കുടക്കീഴില്‍ എല്ലാ യാത്രാ സൗകര്യങ്ങളും ഒരുക്കുകയാണ് ലക്ഷ്യമെന്ന് ഭാരത് ട്രാവല്‍സ് സിഇഒ ബിജു തെക്കേവീട്ടില്‍ പറഞ്ഞു.  വിപുലമായ കസ്റ്റമര്‍ കെയര്‍ സൗകര്യം പുതിയ ഓഫീസില്‍ ലഭ്യമാണ്. നിങ്ങളുടെ യാത്രാ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും പാക്കേജുകള്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കാനും കൂടുതല്‍ പരിചയസമ്പന്നരായ ജീവനക്കാരുടെ  സേവനം  പുതിയ ഓഫീസില്‍ ലഭ്യമാണ്.

ബഡ്ജറ്റ് യാത്രകള്‍ ആഗ്രഹിക്കുന്നവര്‍ക്കും ലക്ഷ്വറി ട്രിപ്പുകള്‍ തിരയുന്നവര്‍ക്കും ഒരുപോലെ തങ്ങളുടെ താല്പര്യത്തിനനുസരിച്ച് യാത്രകള്‍ ഡിസൈന്‍ ചെയ്യാം. യാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യാതൊരുവിധ ടെന്‍ഷനുമില്ലാതെ, സുരക്ഷിതത്വത്തോടെ ബാഗും തൂക്കി ഇറങ്ങാം, ഭാരത് ട്രാവല്‍സ് എപ്പോഴും ഒപ്പമുണ്ടാകും. ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും 9995433330, 9526433330 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media