തമിഴ്‌നാട് മുഖ്യമന്ത്രിയും സൂപ്പര്‍സ്റ്റാറുമായ ജോസഫ് വിജയ്യെ കാണാനായി മലപ്പുറം താനൂര്‍ സ്വദേശികളായ ദമ്പതികള്‍ ചെന്നൈയിലേക്ക് 650 കിലോമീറ്റര്‍ കാല്‍നടയായി യാത്ര തുടങ്ങി. കടുത്ത കാലാവസ്ഥയെയും ശാരീരിക വെല്ലുവിളികളെയും അതിജീവിച്ച് യാത്ര തുടരുന്ന ഇവര്‍, തങ്ങളുടെ അനുഭവങ്ങള്‍ 'മല്ലു കിക്ക്‌സ് ട്രാവല്ലര്‍' എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്നുണ്ട്.
ഇന്ന് തമിഴ്നാടിന്റെ 9 -ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത തമിഴ് സൂപ്പര്‍സ്റ്റാറും രാഷ്ട്രീയക്കാരനുമായ ജോസഫ് വിജയ്‌യെ വ്യക്തിയെ കാണാന്‍ വേണ്ടി മാത്രം മലപ്പുറത്ത് നിന്ന് ചെന്നൈയിലേക്ക് 650 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്ത് മലയാളി ദമ്പതികള്‍. തങ്ങളുടെ സൂപ്പര്‍ സ്റ്റാറിനെ കാണാനായുള്ള ദമ്പതികളുടെ നടത്തം സമൂഹ മാധ്യമങ്ങളിലും വൈലായി.
ഡ്രൈവറായ കെ.എസ്. മുഹമ്മദ് റാഫിയും ഭാര്യ സി.പി. ഉമ്മു ഷഹനമോളുമാണ് കഴിഞ്ഞ വ്യാഴാഴ്ചയാണ് താനൂരില്‍ നിന്നും ചെന്നൈയിലേക്ക് കാല്‍നടയായി യാത്ര തിരിച്ചത്. കടുത്ത ചൂടിലും കോരിച്ചൊരിയുന്ന വേനല്‍ മഴയിലും തളരാതെ പരസ്പരം താങ്ങായി ബാക്ക്പാക്കുകളും ടെന്റുകളും ചുമലിലേറ്റി കൊണ്ട് അവര്‍ യാത്ര തുടരുകയാണ്. കാല്‍ നടയായി പാലക്കാട് വഴി തമിഴ്നാട്ടിലേക്ക് കടക്കാനും അവിടെ നിന്നും ചെന്നൈയിലേക്ക് പോകാനുമാണ് ദമ്പതികളുടെ പദ്ധതി. ചെന്നൈയില്‍ വച്ച് വിജയ്യെ ഒരു നോക്ക് കാണാനാകുമെന്ന പ്രതീക്ഷയിലാണ് അവര്‍.
r