നിപ: കോഴിക്കോട്ട് കണ്‍ട്രോള്‍ റൂം തുറന്നു;  മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടില്ല, ധരിക്കുന്നതാണ് നല്ലതെന്ന് അധികൃതര്‍
 



കോഴിക്കോട്: നിപ ഭീതിയിലായ കോഴിക്കോട്  കണ്‍ട്രോള്‍ റൂം തുറന്നു.  കോഴിക്കോട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ചാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക.  ആവശ്യമുള്ളവര്‍ 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളില്‍ വിളിക്കണം. 
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാലു പേരുടെ ശ്രവ പരിശോധനാ ഫലം ലഭിക്കാനുണ്ട്.  നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് അതീവ ജാഗ്രതയിലേക്ക് നീങ്ങുകയാണ്. അമിത ആശങ്ക വേണ്ടെന്നും  എല്ലാവരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. ്. നിലവില്‍  ഫെയ്‌സ് മാസ്‌ക്ക് നിര്‍ബന്ധമാക്കിയിട്ടില്ല. എന്നാല്‍  എല്ലാവരും മാസ്‌ക്ക് ധരിക്കുന്നതാണ് നല്ലത്. പനി മരണം സംഭവിച്ച സ്ഥലങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ പോകുന്ന സാഹചര്യം  ഒഴിവാക്കണമെന്നും അധികൃതര്‍  അറിയിച്ചിട്ടുണ്ട്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media