സ്വർണവില വീണ്ടും വർധിച്ചു


സംസ്ഥാനത്ത് സ്വ​ർ​ണ വി​ലയിൽ  . വീണ്ടും വർധന. ഗ്രാമിന് 10 രൂപയും പ​വ​ന് 80 രൂ​പയുമാണ് ഇന്ന് വർധിച്ചത്. ഇതോ​ടെ ഒരു പ​വ​ൻ സ്വർണത്തിന്റെ വില 36,800 രൂ​പ​യായി. 4600 രൂ​പ​യാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ചൊവ്വാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം എത്തിയിരുന്നു. 36,920 രൂപയായിരുന്നു ചൊവ്വാഴ്ച ഒരു പവന്. ഇന്നലെ പവന് വില 200 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് നേരിയ വര്‍ധനവ് രേഖപ്പെടുത്തിയത്.

 17ദിവസങ്ങൾക്കപ്പുറം 1040 രൂപയോളമാണ് സ്വർണവില പവന് വർധിച്ചത്. . ഈ മാസം 35760 രൂപയിൽ നിന്ന് 35640 രൂപയിലേക്ക് താഴ്ന്ന ശേഷമാണ് ഒരു പവൻ സ്വർണവില ഉയർന്നത്. വരും ദിവസങ്ങളിൽ സ്വർണവില ഉയരുമെന്ന് വിദഗ്ധർ ഈ മാസം തുടക്കത്തിൽ തന്നെ സൂചന നൽകിയിരുന്നു. 

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media