നിലപാട് വ്യക്‌തമാക്കി കേന്ദ്രം : ക്രൂഡ് ഓയില്‍, പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം, പ്രകൃതി വാതകം എന്നിവ ജിഎസ്ടിയുടെ പരിധിയില്‍ ഇല്ല.
ഉയരുന്ന ഇന്ധന വിലയെ വരുതിയില്‍ നിര്‍ത്താന്‍ വിദഗ്ദ്ധർ നിര്‍ദേശിച്ച ഊര്‍ജ മേഖല ജിഎസ്ടി പരിധിയില്‍ കൊണ്ടുവരണം എന്നായിരുന്നു. ക്രൂഡ് ഓയില്‍, പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം, പ്രകൃതി വാതകം എന്നിവയൊന്നും ജിഎസ്ടിയുടെ പരിധിയില്‍ ഇല്ല. ഇവ ജിഎസ്ടി പരിധിയില്‍ വന്നാല്‍ കേന്ദ്രവും സംസ്ഥാനങ്ങളും പ്രത്യേകം ചുമത്തുന്ന നികുതി ഒഴിവാക്കാമെന്നും അതുവഴി വില കുറയ്ക്കാമെന്നുമായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍ ഇങ്ങനെ ഒരു നിര്‍ദേശം സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. മന്ത്രിയുടെ പുതിയ പ്രസ്താവനയോടെ ഇന്ധന വില ഉടനെ കുറയില്ലെന്ന് കരുതാം .