ക്രിപറ്റോ വിപണി തകർച്ചയിൽ
ടെസ്‌ലയുടെ അപ്രതീക്ഷിത പ്രഖ്യാപനത്തില്‍ ഇടറി നിൽക്കുകയാണ് ഇപ്പോള്‍ ബിറ്റ്‌കോയിന്‍ നിക്ഷേപകര്‍. ഇനി മുതല്‍ ബിറ്റ്‌കോയിന്‍ സ്വീകരിക്കില്ലെന്ന കമ്പനിയുടെ തീരുമാനം ക്രിപ്‌റ്റോ വിപണിയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു . ബിറ്റ്‌കോയിന്‍ കനത്ത പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ടെസ്‌ലയുടെ പിന്മാറ്റം. ഇതോടെ ബിറ്റ്‌കോയിന്റെ മൂല്യം കുത്തനെ ഇടിയുകയാണ്. ചൊവാഴ്ച്ച 45,147.30 ഡോളര്‍ നിരക്കിലാണ് ബിറ്റ്‌കോയിന്‍ വ്യാപാരം നടക്കുന്നത്. ഇന്ത്യന്‍ രൂപയില്‍ ഒരു യൂണിറ്റ് ബിറ്റ്‌കോയിന്‍ വാങ്ങാന്‍ 33.05 ലക്ഷം രൂപ ഇന്ന് മുടക്കണം. ബിറ്റ്‌കോയിനൊപ്പം ഡോഗി കോയിന്‍ (ഡോജ്), എക്‌സ്ആര്‍പി, ഡാറ്റ തുടങ്ങിയ പ്രമുഖ ക്രിപ്‌റ്റോ കറന്‍സികളിലും തകര്‍ച്ച ദൃശ്യമാണ്.