രാജ്യത്ത് 13,058 പുതിയതായി കൊവിഡ് രോഗികള്‍; 19,470 പേര്‍ക്ക്
ന്യൂഡല്‍ഹി: ആശ്വാസം പകര്‍ന്ന് രാജ്യത്തെ കൊവിഡ്-19 കേസുകള്‍ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13,058 പുതിയ കൊവിഡ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ കേസുകള്‍ കേരളത്തില്‍ നിന്നുള്ളതാണ്.
കഴിഞ്ഞ 231 ദിവസങ്ങള്‍ക്കിടെയിലെ ഏറ്റവും കുറഞ്ഞ കേസുകളാണ് തിങ്കളാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 13,058 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതോടെ രാജ്യത്ത് ഇതുവരെ 3,40,94,373 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന 19,470 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 164 പുതിയ മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 4,52,454 ആയി ഉയര്‍ന്നു.
വിവിധ സംസ്ഥാനങ്ങളിലയി 1,83,118 സജീവ കൊവിഡ് കേസുകളാണ് നിലവിലുള്ളത്. ഇതുവരെ 3,34,58,801 പേര്‍ക്ക് കൊവിഡ് മുക്തിയുണ്ടായി. രാജ്യത്തെ മൊത്തം വാക്‌സിനേഷന്‍ 98,67,69,411 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.