ദുരന്തഭൂമിയില്‍ കനത്തമഴ പുഴയില്‍ ഒഴുക്കു കൂടി; മരണം 222ആയി
മേപ്പാടി: ദുരന്തഭൂമിയില്‍ കനത്ത മഴ, കണ്ണാടിപുഴയില്‍ മലവെള്ളപ്പാച്ചില്‍ കനത്തു. വെള്ളം പൊങ്ങി സൈന്യം നിര്‍മ്മിച്ച താത്ക്കാലിക പാലം മുങ്ങി. മറുകരയിലുള്ളവരെ തിരിച്ചെത്തിക്കാന്‍ ഈ പാലം ബലപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. സൈന്യം നിര്‍മിക്കുന്ന ബെയ്്‌ലി പാലത്തിന്റെ നിര്‍മ്മാണവും മഴ കാരണം നിര്‍ത്തി. അതിനിടെ മരിച്ചവരുടെ എണ്ണം 222ആയി. പുഴയോരത്തുള്ള രക്ഷാ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും സുരക്ഷിത സ്ഥാനത്തേക്ക്് മാറണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.