കേരളത്തില്‍ 20 മെഗാഹെട്‌സ് സ്‌പെക്ട്രം ഉറപ്പാക്കി ജിയോ.
കേരളത്തില്‍ ലോക്ക്ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളം ഓണ്‍ലൈന്‍ പഠനത്തിലേക്ക് കടക്കുന്നതും കമ്പനി ജോലികളും വര്‍ക്ക് ഫ്രം ഹോം ആയി മാറഉന്നതും . കമ്പനികാര്യ മീറ്റിങ്ങുകള്‍ വെര്‍ച്വലായി ചെയ്യുന്നതുകൊണ്ടും ഇന്റര്‍നെറ്റ് കണക്ടിവിറ്റി ശക്തമാകേണ്ട സ്ടിതിയാണ് ഇപ്പോൾ . ഈ അവസരത്തിലാണ് ജിയോ കേരളത്തില്‍ തടസമില്ലാത്ത കണക്ടിവിറ്റി ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
20 മെഗാഹെട്‌സ് സ്‌പെക്ട്രം വിന്യസിച്ചിരിക്കുകയാണ് കമ്പനി. സംസ്ഥാനത്തെ 12000 സൈറ്റുകളില്‍ മൂുന്ന് സ്‌പെക്ട്രങ്ങള്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ വിന്യസിച്ചു. ഇതോടെ ജിയോ വരിക്കാര്‍ക്ക് ഇന്റെര്‍നെറ്റ് വേഗത കൂടും. മാര്‍ച്ചില്‍ നടന്ന സ്‌പെക്ട്രം ലേലത്തില്‍ 22 സര്‍ക്കിളുകളിലും സ്‌പെക്ട്രം ഉപയോഗിക്കാനുള്ള അനുമതി നേടിയിരുന്നു. നിലവില്‍ ലഭിക്കുന്നതിനേക്കാള്‍ ഇരട്ടി വേഗത കിട്ടുമെന്നാണ് ജിയോ അവകാശപ്പെടുന്നത്. കേരളത്തില്‍ സേവനം മെച്ചപ്പെടുത്താനാണ് ജിയോയുടെ തീരുമാനം. ഇത് ഈ മേഖലയില്‍ ശക്തമായ മല്‍സരത്തിനും വഴിയൊരുങ്ങും. ഇന്ത്യയില്‍ 40 കോടിയിലധികം ജിയോ വരിക്കാരുണ്ട്. കേരളത്തില്‍ ഒരു കോടിയിലധികവും. ഈ വര്‍ഷം കേരളത്തില്‍ 4ജി നെറ്റ്‌വര്‍ക്ക് 15 ശതമാനം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.