ഇസാഫ് ബാങ്ക് ഐപിഒയ്ക്ക് ഒരുങ്ങുന്നു; ലക്ഷ്യം 998 കോടി രൂപയുടെ മൂലധന സമാഹരണം
മലയാളികളുടെ സ്വന്തം ബാങ്കായ ഇസാഫ് ബാങ്ക് ഐപിഒയ്ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐപിഓ സംബന്ധിച്ച പ്രാഥമിക രേഖകള്‍ ഓഹരി വിപണി നിയന്ത്രണ ബോര്‍ഡ് ആയ സെബിയ്ക്ക് സമര്‍പ്പിച്ചു.
ഐപിഒ മുഖേന 998 കോടി രൂപയുടെ മൂലധന സമാഹരണം നടത്താനാണ് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലക്ഷ്യമിടുന്നത്. മുന്നൂറ് കോടിയ്ക്കുള്ള ഓഹരികളുടെ പ്രീ ഐപിഒ പ്ലേസ്മെന്റിനെ കുറിച്ചും ബാങ്ക് പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പി്ക്കുന്നത്.
997.78 കോടി രൂപയില്‍ 800 കോടി രൂപയും പുതിയ ഓഹരികളുടെ വില്‍പനയിലൂടെ സമാഹരിക്കാനാണ് ഇസാഫ് ലക്ഷ്യമിടുന്നത്. ശേഷിക്കുന്ന 197.78 കോടി രൂപ പ്രൊമോട്ടര്‍മാരുടെ ഓഹരികളും നിലവിലുള്ള മറ്റ് ഓഹരി ഉടമകളുടെ ഓഹരികളും വിറ്റ് സമാഹരിക്കും.
150 കോടി രൂപയുടെ ഓഹരികള്‍ ആണ് പ്രൊമോട്ടര്‍മാര്‍ വിറ്റഴിക്കുക. പിഎന്‍ബി മെറ്റ്ലൈഫ് അവരുടെ 21.333 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കും. ബജാജ് അലയന്‍സ് ലൈഫ് 17.46 കോടി രൂപയുടേയും പിഐ വെഞ്ച്വേഴ്സ് 8.73 കോടിയുടെ ഓഹരികളും വില്‍ക്കും. ജോണ്‍ ചാക്കോള 26 ലക്ഷം രൂപ മൂല്യമുള്ള ഓഹരികളും വില്‍ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍
ഐപിഒ വഴി സമാഹരിക്കുന്ന തുകയുടെ ഭൂരിഭാഗവും മൂലധന ആവശ്യങ്ങള്‍ക്കായിട്ടായിരിക്കും ബാങ്ക് ചെലഴിക്കുക. വായ്പാ ആവശ്യങ്ങള്‍ക്കുള്ള പണവും ഇതില്‍ നിന്ന് കണ്ടെത്തും. ആക്സിസ് ക്യാപിറ്റല്‍, എഡെല്‍വീസ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, ഐസിഐസിഐ സെക്യൂരിറ്റീസ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് എന്നിവയെ ഐപിഒ ഉപദേശങ്ങള്‍ക്കായി മെര്‍ച്ചന്റ് ബാങ്കേഴ്സ് ആയി നിയോഗിച്ചിട്ടുണ്ട്.