യമഹ ഇന്ത്യ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു.
ഇന്ത്യയിലെ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ യമഹ തങ്ങളുടെ രാജ്യത്തെ രണ്ട് നിര്‍മ്മാണ പ്ലാന്റുകളിലെ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു. രാജ്യത്ത് കൊവിഡ് കേസുകള്‍ രൂക്ഷമായ സാഹചര്യത്തിലാണ് കമ്പനി ഇപ്പോള്‍ നിര്‍ണായകമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. കൊവിഡില്‍ നിന്നും തങ്ങളുടെ തൊഴിലാളികളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം. ഉത്തര്‍പ്രദേശിലെ സൂരജ് പൂരിലെയും തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തെയും ം പ്ലാന്റുകളാണ് ഇപ്പോള്‍ അടയ്ക്കുന്നത്. സമഗ്രമായ അവലോകനത്തിനും രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകള്‍ കണക്കിലെടുത്ത് 2021 മെയ് 15 മുതല്‍ 2021 മെയ് 31 വരെ കാഞ്ചിപുരം (തമിഴ്നാട്), സൂരജ്പൂര്‍ (ഉത്തര്‍പ്രദേശ്) എന്നിവിടങ്ങളിലെ പ്ലാന്റുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യ യമഹ മോട്ടോര്‍ തീരുമാനിച്ചെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.
ജീവനക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കിയ കമ്പനി, ഡീലര്‍മാരുമായും വിതരണക്കാരുമായും ചേര്‍ന്ന് അടച്ചുപൂട്ടലിൈ ണിന്റെ ആഘാതം കുറയ്ക്കുന്നതിനും സ്റ്റോക്ക് ഒപ്റ്റിമൈസേഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പറഞ്ഞു. അതേസമയം, കോര്‍പ്പറേറ്റ് ഓഫീസിലെയും മറ്റ് പ്രാദേശിക ഓഫീസുകളിലെയും ജീവനക്കാര്‍ ബിസിനസ്സ് തുടര്‍ച്ച നിലനിര്‍ത്തുന്നതിനായി വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നത് തുടരുമെന്നും കമ്പനി അറിയിച്ചു.