വിവാദ പരാമര്‍ശം; കങ്കണ റണാവത്തിനെ അറസ്റ്റുചെയ്യണമെന്ന് നവാബ് മാലിക്
ദില്ലി: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിനെ കുറിച്ചുള്ള നടി കങ്കണ റണാവത്തിന്റെ പരാമര്‍ശത്തെ അപലപിച്ച് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. കങ്കണയ്ക്ക് നല്‍കിയ പദ്മശ്രീ കേന്ദ്രസര്‍ക്കാര്‍ തിരിച്ചെടുക്കണമെന്ന് നവാബ് മാലിക് പറഞ്ഞു.
'ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് 2014ലാണെന്ന കങ്കണയുടെ പരാമര്‍ശത്തെ ശക്തമായി അപലപിക്കുന്നു. അവര്‍ക്കുനല്‍കിയ പദ്മശ്രീ കേന്ദ്രസര്‍ക്കാര്‍ തിരിച്ചെടുക്കുകയും അവരെ അറസ്റ്റുചെയ്യുകയും വേണം'. നവാബ് മാലിക് പറഞ്ഞു
ഇന്ത്യയ്ക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് നരേന്ദ്രമോദി അധികാരത്തില്‍ വന്ന 2014ലാണെന്നും 1947ല്‍ കിട്ടിയത് സ്വാതന്ത്ര്യമായിരുന്നില്ല, യാചിച്ചുകിട്ടിയതാണെന്നുമായിരുന്നു കങ്കണയുടെ പരാമര്‍ശം. വിവാദമായതോടെ ബിജെപി എംപി വരുണ്‍ ഗാന്ധിയടക്കം നിരവധി പേര്‍ കങ്കണയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. നടിക്കെതിരെ കേസ് എടുക്കണമെന്ന് ആം ആദ്മി പാര്‍ട്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്.