ഡബ്ല്യുഎസ്ഒ എയ്ഞ്ചല്‍സ്
അവാര്‍ഡ് കോഴിക്കോട് മിംസിന്


കോഴിക്കോട്: സ്‌ട്രോക്ക് രോഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും ആധികാരിക സംഘടനയായ വേള്‍ഡ് സട്രോക്ക് ഓര്‍ഗനൈസേഷന്റെ (ഡബ്ല്യുഎസ്ഒ) എയ്ഞ്ചല്‍സ് അവാര്‍ഡ് കോഴിക്കോട് ആസ്റ്റര്‍ മിംമ്‌സിന് ലഭിച്ചു. സ്‌ട്രോക്ക് ചികിത്സയില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നതിന്  വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനാസേഷന്‍ നിശ്ചയിക്കുന്ന നിബന്ധനകള്‍  കൃത്യമായി പരിശോധിക്കുകയും ഉന്നത നിലവാരം പുലര്‍ത്തുന്നുവെന്ന് ഉറപ്പു വരുത്തുകയും ചെയ്തതിനെത്തുടര്‍ന്നാണ് ആസ്റ്റര്‍ മിംസിനെ അവാര്‍ഡിനായി പരിഗണിച്ചത്.
 ഉന്നത നിലവാരം പുലര്‍ത്തുന്ന ആശുപത്രികള്‍ക്കുള്ള പ്ലാറ്റിനം അവാര്‍ഡിനാണ് കോഴിക്കോട് മിംസ് അര്‍ഹമായത്.  കേരളത്തില്‍ ആദ്യമായാണ് ഒരു സ്ഥാപനം ഈ അവാര്‍ഡ് കരസ്ഥമാക്കുന്നത്.  സ്‌ട്രോക്ക് ബാധിതനാകുന്ന വ്യക്തി ആശുപത്രിയിലെത്തുന്നത് മുതല്‍ നല്‍കുന്ന ചികിത്സയുടെ വിവിധ ഘട്ടങ്ങളും രോഗി എത്തിച്ചേര്‍ന്നതു മുതല്‍  രോഗ നിര്‍ണയത്തിനായെടുക്കുന്ന പരിശോധകള്‍ക്കിടയിലെ സമയവുമെല്ലാം  വിശദമായി സ്‌ക്രീനിംഗ്  കമ്മറ്റി വിലയിരുത്തും  വേള്‍ഡ് സ്ര്‌ടോക്ക് ഓര്‍ഗനൈസേഷനില്‍ റജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ ഡാറ്റബേസ് പരിശോധിച്ചാണ് ഇത് പൂര്‍ത്തീകരിക്കുന്നത്. സ്‌ട്രോക്ക് ചികിത്സ നല്‍കുന്ന ഇന്ത്യയിലെ പ്രമുഖ ആശുപത്രികളെല്ലാം വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷനില്‍ അംഗങ്ങളാണ്.
 വാര്‍ത്താ സമ്മേളനത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ന്യൂറോ സയന്‍സ് വിഭാഗം മേധാവി ഡോ. ജേക്കബ് ആലപ്പാട്ട്, സിഇഒ ഫര്‍ഹാന്‍ യാസിന്‍, എമര്‍ജന്‍സി വാഭാഗം മേധാവി ഡോ. വേണുഗോപാല്‍, ന്യൂറോളജി വിഭാഗം മേധാവി ഡോ.  അബ്ദുറഹ്മാന്‍ കെ.സി., നീനിയര്‍ ന്യൂറോ സര്‍ജന്‍ ഡോ. നൗഫല്‍ ബഷീര്‍, കണ്‍സല്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. പോള്‍ ആലപ്പാട്ട് എന്നിവര്‍ പങ്കെടുത്തു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media