വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യത്തിലേക്ക്, ഓണത്തിന് ആദ്യ മദര്‍ഷിപ്പ് എത്തും
 


തിരുവനന്തപുരം:കേരളത്തിന്റെ വികസനത്തില്‍ നാഴികക്കല്ലായി മാറുന്ന വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യത്തിലേക്ക്. ചൈനയില്‍ നിന്നുള്ള ക്രെയിനുകളുമായി സെപ്റ്റംബറില്‍ ആദ്യ മദര്‍ഷിപ്പ് വിഴിഞ്ഞത്തെത്തും. അടുത്തവര്‍ഷം സെപ്റ്റംബറോടെ വിഴിഞ്ഞം തുറമുഖം പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകും.കടലില്‍ കല്ലിട്ട് തുറമുഖപ്രദേശത്തെ വേര്‍തിരിക്കുന്ന പുലിമുട്ടിന്റെ നിര്‍മ്മാണം 2960 മീറ്റര്‍ പൂര്‍ത്തിയായി. ശേഷിക്കുന്നത് 660 മീറ്റര്‍ മാത്രം. മണ്‍സൂണ്‍ വെല്ലുവിളിയാണെങ്കിലും സെപ്റ്റംബറില്‍ നിര്‍മ്മാണം പൂര്‍ത്തിയാകും. ഭാവിയില്‍ 4000 മീറ്റര്‍വരെ നീളും പുലിമുട്ട്. 800 മീറ്റര്‍ ബെര്‍ത്തിന്റെ പയലിംഗ് പൂര്‍ത്തിയായി. ബാക്കിയുള്ളത് ബെര്‍ത്തിന്റെ സ്ലാബ് നിര്‍മ്മാണം. ഘട്ടംഘട്ടമായി ബെര്‍ത്തിന്റെ നീളം 2000 മീറ്ററാക്കും.

ചൈനയില്‍ നിന്നുള്ള 40 ക്രെയിനുകളുമായി ആദ്യ മദര്‍ഷിപ്പ് വിഴിഞ്ഞത്തെത്തും. തുറമുഖത്തിനകത്ത് മാത്രം ആദ്യഘട്ടത്തില്‍ 650 പേര്‍ക്ക് നേരിട്ട് തൊഴില്‍. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഒരുലക്ഷം തൊഴില്‍ അവസരങ്ങള്‍.വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതോടെ കൊളംബോ തുറമുഖം കൈകാര്യം ചെയ്തിരുന്ന നല്ലൊരു ഭാഗം ട്രാന്‍സ്ഷിപ്പ്‌മെന്റ് കാര്‍ഗോ വിഴിഞ്ഞത്തെത്തും. ടൂറിസം കേന്ദ്രമാക്കി വികസിപ്പിച്ച് ക്രൂസ് ടൂറിസം ഹബ്ബാക്കി വിഴഞ്ഞത്തെ മാറ്റാനും തുറമുഖ വകുപ്പിന്  ആലോചനയുണ്ട്

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media