വെജിറ്റേറിന്‍ ഭക്ഷണങ്ങളുടെ കലവറയുമായി ഗുല്‍മോഹര്‍
കോഴിക്കോട്: സ്വാദിന്റെ കലവറയായ കോഴിക്കോട്ട് വെജിറ്റേറിയന്‍ വിഭവങ്ങളുടെ വൈവിധ്യവുമായി ഗുല്‍മോഹര്‍ പ്യുര്‍ വെജ് റസ്റ്റൊറന്റ്. ആശിര്‍വാദ് ലോണ്‍സ് ഹോട്ടല്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററിന്റെ പുതിയ സംരഭമാണ് ഗുല്‍മോഹര്‍ റസ്റ്റൊറന്റ്. എരഞ്ഞിപ്പാലം ബൈപ്പാസില്‍ കാരപ്പറമ്പിലെ ആശിര്‍വാദ് ലോണ്‍സ് കോമ്പൗണ്ടിലാണ് റസ്റ്റൊറന്റ് പ്രവര്‍ത്തിക്കുന്നത്. കേരള, സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍ തുടങ്ങി 250ലേറെ രുചികരമായ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഗുല്‍മോഹറില്‍ ലഭിക്കും.
പരമ്പരാഗത ഉഡുപ്പി വിഭവങ്ങള്‍ തനതു സ്വാദില്‍ ഇവിടെ ലഭ്യമാണ്.നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ അതിന്റെ പരമ്പരാഗത റസിപ്പി ഉപയോഗിച്ച് തനിമ കൈവിടാതെയാണ് ഇവിടെ തയ്യാറാക്കുന്നത്. ദോശ, ഊത്തപ്പം ഇനങ്ങള്‍ മാത്രം 21 എണ്ണമുണ്ട്. 13 ഇനം ഉഡുപ്പി വിഭവങ്ങള്‍ ലഭ്യമാണ്. 12 വിധം സൂപ്പുകള്‍, എട്ടു വിധം സാലഡുകള്‍, 35-ഓളം സ്റ്റാര്‍ട്ടേഴ്‌സുകള്‍, 40ലേറെ മെയിന്‍ കോഴ്‌സുകള്‍, അഞ്ച് വിധം ദാല്‍ വിഭവങ്ങള്‍, 20 ബ്രഡ്‌സ് ഇനങ്ങള്‍ തുടങ്ങി രുചിയുടെ കലവറ തന്നെയൊരുക്കിയിരിക്കുകയാണ് ഗുല്‍മോഹര്‍. സബ്‌സി മിലോണി, കാജു ഡിങ്ക്രി മസാല, പനീര്‍ ലബ്ബാബ്ദര്‍, ഗുല്‍മോഹര്‍ ബിരിയാണി തുടങ്ങി എസ്‌ക്ലൂസിവ് വിഭവങ്ങളും ഗുല്‍മോഹറില്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
94 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന സൗകര്യമാണ് റസ്റ്റൊറന്റിലുള്ളത്. രാവിലെ ഏഴു മുതല്‍ രാത്രി 10 വരെയാണ് പ്രവര്‍ത്തന സമയം. വിശാലമായ പാര്‍ക്കിംഗ് സൗകര്യം ഗുല്‍മോഹര്‍ റസ്റ്റൊറന്റിന്റെ പ്രത്യേകതയാണ്. ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റിനു മുന്നിലേക്ക് ഹ്രൈഡ്രോളിക് ലിഫ്റ്റിലൂടെ വാഹനം കൊണ്ടുവരാം. ആ നിലയില്‍ തന്നെ പാര്‍ക്കും ചെയ്യാം. താഴെയും വിശാലമായ പാര്‍ക്കിംഗ് സൗകര്യമുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ ആശിര്‍വാദ് ലോണ്‍സ് ഹോട്ടല്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്റര്‍ മാനെജിംഗ് പാര്‍ട്നര്‍ സി.വി. ബാലന്‍, പാര്‍ട്നര്‍ പ്രവീണ്‍, ജനറല്‍ മാനെജര്‍ നിഖില്‍.കെ, റസ്റ്റൊറന്റ് ജനറല്‍ മാനെജര്‍ വിപിന്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.