നിപ സമ്പർക്കപ്പട്ടികയിൽ നൂറ്റി അൻപത്തി  എട്ടു പേർ.പ്രാഥമിക സമ്പർക്കം ഇരുപതു പേരുമായി.രണ്ടുപേർ ലക്ഷണങ്ങളുമായി ആശുപത്രിയിൽ 


കോഴിക്കോട്:കോഴിക്കോട് നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ മന്ത്രി രാവിലെ കോഴിക്കോട്ടെത്തി.രാവിലെ ഗസ്റ് ഹൗസിൽ യോഗം ചേർന്ന ശേഷം കളക്ടറേറ്റിൽ വിവിധ വിഭാഗങ്ങളുടെ അവലോകന യോഗം ചേർന്നു. സമ്പർക്ക പട്ടികയിൽ നൂറ്റി അൻപത്തി എട്ടുപേരാണ് അതിൽ ഇരുപതു പേരാണ് പ്രാഥമിക സമ്പർക്കത്തിൽ ഉള്ളത് അതിൽത്തന്നെ രണ്ടുപേർ രോഗ ലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സയിലാണ്.നിപ കൺട്രോൾ റൂം കോഴിക്കോട്ടു ആരംഭിച്ചു കൂടാതെ മെഡിക്കൽ കോളേജിലെ ഒരു വാർഡ് നിപ വാർഡ് ആക്കി മാറ്റിയിട്ടുണ്ട് കഴിഞ്ഞ നിപ സാഹചര്യങ്ങളെ കൈകാര്യം ചെയ്തതിനേക്കാൾ ഗൗരവമായി സൗകര്യങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.നിപ മരണവുമായി ആദ്യ അവലോകന വിവരങ്ങൾ ആരോഗ്യ മന്ത്രി വീണ ജോർജ് വിശദീകരിച്ചു 

നിപ മരണം സ്ഥിരീകരിച്ച ചാത്തമംഗലം ചൂലൂരിലും പരിസരത്തും വിവിധ മെഡിക്കൽ സംഘങ്ങൾ സന്ദർശിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്നലെ രാത്രി വൈകിയാണ് മരണപ്പെട്ട കുട്ടിയുടെ പരിശോധന ഫലം പുറത്തു വന്നത്.അപ്പോൾത്തന്നെ ആരോഗ്യവകുപ്പ് വേണ്ട എല്ലാ കരുതലും എടുത്തിട്ടുണ്ട്

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media