ഉടക്കി ചെന്നിത്തല; സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് കെസി



തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയില്‍. വ്യാഴാഴ്ച നടക്കാനിരിക്കുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ചെന്നിത്തല നേതൃത്വത്തെ അറിയിച്ചു. സിനിയോരിറ്റി പരിഗണിച്ചില്ലെന്നാണ് ചെന്നിത്തലയുടെ പരാതി. 
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ രമേശ് തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടില്‍നിന്ന് പുറത്തേക്ക് പോയി. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നതിനു മുമ്പ് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ രമേശ് ചെന്നിത്തലയുമായി സംസാരിച്ചുവെന്ന് വിവരമുണ്ട്. രാഹുല്‍ ഗാന്ധിയും അദ്ദേഹവുമായി സംസാരിച്ചുവെന്നാണ് സൂചന. രാഹുലുമായുള്ള സംഭാഷണത്തിലും അതൃപ്തി വ്യക്തമാക്കിയെന്നാണ് വിവരം. 

എന്നാല്‍  മുഖ്യമന്ത്രിയായി സതീശനെ പ്രഖ്യാപിച്ചപ്പോള്‍ എല്ലാ പിന്തുണയും നല്‍കുന്നതായാണ് കെ.സി.വോണുഗോപാല്‍ പറഞ്ഞത്. വി.ഡി. സതീശനെ ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് സന്തോഷത്തോടെ, സര്‍വാത്മനാ സ്വാഗതം ചെയ്യുന്നെന്ന്എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ദില്ലിയില്‍ പറഞ്ഞു. വരാനിരിക്കുന്ന സര്‍ക്കാരിന് എല്ലാവിധ പിന്തുണയും വാഗ്ദാനംചെയ്യുന്നു. മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് നിയമിച്ച വി.ഡി. സതീശനെ അങ്ങേയറ്റം ഹൃദയംതുറന്ന് 
അഭിനന്ദിക്കുന്നു, എല്ലാവിധ പിന്തുണയും വാഗ്ദാനംചെയ്യുകയാണെന്നും വേണുഗോപാല്‍  പറഞ്ഞു. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media