കൊടും ക്രൂരത: ട്രെയിനില്‍ ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; പ്രതി അറസ്റ്റില്‍
 


കൊല്ലം: ട്രെയിന്‍ യാത്രക്കിടെ ആറ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലം അയത്തില്‍ സ്വദേശി നാല്‍പത് വയസുള്ള സാനിഷാണ് പിടിയിലായത്. പാലരുവി എക്‌സ്പ്രസില്‍ വെച്ചായിരുന്നു പീഡനം. മുത്തച്ഛനൊപ്പം ബര്‍ത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ട് പോയാണ് പ്രതി ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരയോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കേരളത്തിലേക്ക് തീര്‍ത്ഥാടന യാത്ര നടത്തിയ തമിഴ്കുടുംബത്തിലെ ആറ് വയസുളള പെണ്‍കുഞ്ഞിനെയാണ് ക്രൂരമായ ലൈംഗികാതിക്രമത്തിനിരയാക്കിയത്. 

സാനിഷ് വധശ്രമകേസിലടക്കം പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. കുഞ്ഞും മുത്തച്ഛനും തറയിലാണ് കിടന്നിരുന്നത്. ഇവിടെ നിന്ന് ഇയാള്‍ കുട്ടിയെ എടുത്തുകൊണ്ടുപോകുകയായിരുന്നു. തൊട്ടടുത്തെ സീറ്റിലുണ്ടായിരുന്ന സ്ത്രീയാണ് കുഞ്ഞിനെ ഇയാള്‍ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തത്. പ്രതി രക്ഷപ്പെടാതിരിക്കാന്‍ യാത്രക്കാരി നടത്തിയ സമയോചിത ഇടപെടലിലാണ് ഇയാള്‍ പിടിയിലായത്. സാനിഷിനെ പുനലൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നതായി പൊലീസ് അറിയിച്ചു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media