ഭരണ വിരുദ്ധ വികാരമില്ല, മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തില്‍ വരും: ടിപി രാമകൃഷ്ണന്‍
 



കോഴിക്കോട് : സംസ്ഥാനത്ത് ജനങ്ങള്‍ക്കിടയില്‍ ഭരണ വിരുദ്ധ വികാരമുണ്ടായില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. തുടര്‍ച്ചയായ മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തില്‍ വരും. ജനക്ഷേമ പദ്ധതികള്‍ തുടരണമെന്ന നിലപാടാണ് ജനങ്ങള്‍ പൊതുവില്‍ സ്വീകരിച്ചത്. യുഡിഎഫ് തുടര്‍ച്ചയായി കളവ് പ്രചരിപ്പിച്ചു. സോഷ്യല്‍ മീഡിയയിലൂടെ സ്ഥാനാര്‍ത്ഥികളെ വ്യക്തി അധിക്ഷേപം നടത്താന്‍ ശ്രമം നടന്നു. പേരാമ്പ്ര അടക്കമുള്ള മണ്ഡലങ്ങളില്‍ വികസനം യാഥാര്‍ഥ്യമാണ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ കുതിച്ചുചാട്ടമുണ്ടാക്കി.

സംസ്ഥാനത്ത് ഭരണതുടര്‍ച്ച ഉണ്ടാകും. എത്ര സീറ്റ് ലഭിക്കുമെന്ന് പറയാന്‍ കഴിയില്ല, ന്യൂന പക്ഷങ്ങളുടെ വോട്ട് യുഡിഎഫിന് പോകില്ലെന്ന് ഉറപ്പാണ്. ഇത്തവണ ഗള്‍ഫ് വോട്ടര്‍മാരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. അത് ആര്‍ക്കാകും ഗുണകരമാകുകയെന്നത് ഇപ്പോള്‍ പറയാന്‍ കഴിയില്ല. വോട്ടര്‍ പട്ടിക ലൈവ് ആണ്. എസ്ഡിപിഐയും ഇടതുമുന്നണിയും തമ്മില്‍ ഈ തിരഞ്ഞെടുപ്പില്‍ ധാരണ ഉണ്ടാക്കിയില്ല. മറ്റന്നാള്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കുമെന്നും തിരഞ്ഞെടുപ്പ് വിശദമായി ചര്‍ച്ച ചെയ്യുമെന്നും ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി. 

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media