ഏഴാം ക്ലാസ് മുതല്‍ താഴേത്തട്ടിലേക്കും ഓള്‍ പാസ് ഒഴിവാക്കും
 



കോഴിക്കോട്: ഓള്‍ പാസ് ഒഴിവാക്കല്‍ ഹൈസ്‌കൂളിന് പുറമെ എഴാം ക്ലാസ് മുതല്‍ താഴേ തട്ടിലേക്കും ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ വിദ്യാഭ്യാസവകുപ്പ്. 3 മുതല്‍ 9 വരെയുള്ള ക്ലാസുകളില്‍ പ്രത്യേക വിഷയങ്ങളില്‍ പഠന നിലവാരം ഉറപ്പാക്കാന്‍ അടുത്തവര്‍ഷം മുതല്‍ പ്രത്യേക പരീക്ഷയും നടത്തും
വാരിക്കോരി മാര്‍ക്കിട്ട് കുട്ടികളെ കൂട്ടത്തോടെ പാസാക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഓള്‍ പാസ് നിര്‍ത്താനുള്ള തീരുമാനം, ഈ വര്‍ഷം എട്ടാം ക്ലാസിലും അടുത്ത വര്‍ഷം ഒന്‍പതിലും പിന്നെ പത്തിലും .ഘട്ടംഘട്ടമായി നടപ്പാക്കാനാണ് ധാരണ. എട്ടിനും താഴേക്കുള്ള ക്ലാസുകളുലേക്കും ഇത് വ്യാപിപിക്കാനാണ് പൊതുവിദ്യാഭ്യാസവകുപ്പ് തീരുമാനം. ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി സെമിനാറില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏഴിലും പിന്നെ താഴേ തട്ടിലേക്കും കൂടി എഴുത്തുപരീക്ഷക്ക് മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കാനാണ് നീക്കം .

എഴുത്തുപരീക്ഷക്ക് ആകെയുള്ള മാര്‍ക്കിന്റെ 30 ശതമാനമാണ് പാസിന് വേണ്ടത്. പക്ഷെ മിനിമം മാര്‍ക്ക് കിട്ടിയില്ലെങ്കില്‍ വിദ്യാര്‍ത്ഥിയെ തോല്‍പ്പിക്കില്ല. തീവ്ര പരിശീലനം നല്‍കി  ആ അധ്യയനവര്‍ഷം തന്നെ പുതിയ പരീക്ഷ നടത്തി അവസരം നല്‍കും. 3 മുതല്‍ 9 വരെ യുള്ള ക്ലാസുകളില്‍ കണക്ക്, സയന്‍സ്, ഭാഷ, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളില്‍ ഗുണനിലവാരം ഉറപ്പാക്കാന്‍ പ്രത്യേക പരീക്ഷ ഉണ്ടാകും. സ്റ്റേറ്റ് അച്ചീവ്‌മെന്റ് ടെസ്റ്റ് എന്ന പേരില്‍. മാര്‍ക്ക് കുറഞ്ഞവര്‍ക്ക് വാര്‍ഷിക പരീക്ഷക്ക് മുമ്പ് പ്രത്യേക പരിശീലനം നല്‍കും

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media