ലെഗിന്‍സ് ധരിച്ചതിന് മോശം പെരുമാറ്റം; മലപ്പുറത്തെ പ്രധാന അദ്ധ്യാപികക്ക് എതിരെ പരാതിയുമായി സഹപ്രവര്‍ത്തക
 



മലപ്പുറം:ലെഗിന്‍സ് ധരിച്ച് സ്‌കൂളില്‍ വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന പരാതിയുമായി അധ്യാപിക രംഗത്ത്.മലപ്പുറം എടപ്പറ്റ സികെഎച്ച്എംസ്‌കൂളിലെ അധ്യാപിക സരിത രവീന്ദ്രനാഥ് ഡിഇഒയെ സമീപിച്ചു.വകുപ്പിനോട് മറുപടി പറയാമെന്നായിരുന്നു പ്രധാനാധ്യാപിക റംലത്തിന്റെ  പ്രതികരണം.എടപ്പറ്റ സികെഎച്ച്എം ഗവണ്‍മെന്റ്  ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപികയാണ് സരിത രവീന്ദ്രനാഥ്.കഴിഞ്ഞ ദിവസം ഓഫീസ് റൂമില്‍ ഒപ്പിടാന്‍ എത്തിയപ്പോള്‍ തന്റെ വസ്ത്രധാരണെത്തക്കുറിച്ച് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് ടീച്ചര്‍ പറയുന്നു.ലെഗിന്‍സ് മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രമെന്നായിരുന്നു പ്രധാനാധ്യാപിക റംലത്തിന്റെ വാദം.ടീച്ചര്‍ ഇങ്ങനെ വരുമ്പോള്‍ കുട്ടികളോട് യൂണിഫോമിട്ട് വരാന്‍ എങ്ങനെ പറയുമെന്ന് പ്രധാനാധ്യാപിക ചോദിച്ചു.ചില പരാമര്‍ശങ്ങള്‍ കടുത്ത മാനസിക പ്രയാസമുണ്ടാക്കിയെന്ന് ടീച്ചറുടെ പരാതിയില്‍ പറയുന്നു.

3 വര്‍ഷമായി അദ്ധ്യാപന രംഗത്തുളള ആളാണ് സരിത രവീന്ദ്രന്‍. അദ്ധ്യാപന ജോലിയ്ക്ക് ചേരാത്തവിധത്തില്‍ മാന്യതയില്ലാതെ ഒരു വസ്ത്രവും ഇതുവരെ ധരിച്ച് സ്‌കൂളില്‍ പോയിട്ടില്ലെന്ന് ഇവര്‍ പറയുന്നു. അദ്ധ്യാപകര്‍ക്ക് സൗകര്യപ്രദമായ വസ്ത്രം ധരിച്ച് പോകാമെന്ന നിയമം നിലനില്‍ക്കെ പ്രധാന അദ്ധ്യാപികയുടെ ഇത്തരത്തിലുളള പെരുമാറ്റം ഏറെ മാനസിക വിഷമമുണ്ടാക്കി. ഇതോടെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.  2019ലെ മിസിസ് കേരള ജേതാവ് കൂടിയാണ് അദ്ധ്യാപികയായ സരിത രവീന്ദ്രന്‍.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media