ആപ്പ് പുറത്തിറക്കി ധനമന്ത്രി :കേന്ദ്ര 2021 ബജറ്റ് ഇനി നിങ്ങളുടെ ഫോണിലും.
2021 കേന്ദ്ര ബജറ്റ് മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി.ഇന്ത്യൻ ഭരണഘടന നിർദ്ദേശിച്ചിട്ടുള്ള 14 കേന്ദ്ര ബജറ്റ് രേഖകൾ, ഗ്രാന്റുകൾക്കായുള്ള ആവശ്യം (ഡിജി), വാർഷിക ധനകാര്യ സ്റ്റേറ്റ്മെന്റ്, ധനകാര്യ ബിൽ എന്നിവയും ആപ്ലിക്കേഷൻ വഴി ലഭിക്കും. കൊറോണ വൈറസ് മഹാമാരി കാരണം ബജറ്റ് സെഷനുകളുടെ ചരിത്രത്തിൽ ആദ്യമായി ഈ വർഷം ബജറ്റ് രേഖകൾ അച്ചടിക്കില്ല. ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന അനുസരിച്ച് ബജറ്റ് രേഖകൾ ഡൌൺലോഡ് ചെയ്യുന്ന തരത്തിൽ ഉപഭോക്തൃ-സൌഹൃദ ഇന്റർഫേസ് അപ്ലിക്കേഷനാണ് മന്ത്രാലയം പുറത്തിറക്കുന്നത്. ഇത് രണ്ട് ഭാഷകളിൽ (ഇംഗ്ലീഷ്, ഹിന്ദി) ലഭ്യമാകും. ഐഒസ്, ആൻഡ്രോയിഡ് അധിഷ്ഠിത പ്ലാറ്റ്ഫോമുകളിൽ അപ്ലിക്കേഷൻ ലഭ്യമാണ്.
2021 ഫെബ്രുവരി ഒന്നിന് ധനമന്ത്രി പാർലമെന്റിൽ ബജറ്റ് പ്രസംഗം പൂർത്തിയാക്കിയ ശേഷം ബജറ്റ് രേഖകൾ മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാകുമെന്നാണ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്.
നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ (എൻഐസി) ആണ് മൊബൈൽ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഈ അപ്ലിക്കേഷൻ www.indiabudget.gov.in ലെ കേന്ദ്ര ബജറ്റ് വെബ് പോർട്ടലിൽ നിന്ന് ഡൌൺലോഡ് ചെയ്യാൻ കഴിയും.