ബംഗ്ലാദേശിലും ബുര്‍ഖ നിരോധനം; പെണ്‍കുട്ടികള്‍ മുഖം മറയ്ക്കാന്‍ പാടില്ലെന്ന് ഉത്തരവ്
 


ദില്ലി: കര്‍ണാടക മാതൃകയില്‍ ബംഗ്ലാദേശിലും ബുര്‍ഖ നിരോധനം. സെന്‍ബാഗിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറിയില്‍ ബുര്‍ഖ ധരിക്കുന്നത് വിലക്കി മാനേജ്‌മെന്റ്. ഉത്തരവിന് പിന്നാലെ വ്യാപക പ്രതിഷേധം വിവിധയിടങ്ങളില്‍ അരങ്ങേറി. ഒടുവില്‍ മാനേജ്‌മെന്റ് ഉത്തരവ് പിന്‍വലിച്ചു. ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.നോഖാലിയിലെ സെന്‍ബാഗ് ഉപജില്ലയിലാണ് സംഭവം. ഈ മാസം ആദ്യമാണ് നോട്ടീസ് പുറപ്പെടുവിച്ചത്. ക്ലാസില്‍ കയറിയ ശേഷം പെണ്‍കുട്ടികള്‍ മുഖം മറയ്ക്കാന്‍ പാടില്ലെന്നായിരുന്നു മാനേജ്‌മെന്റ് ഉത്തരവ്. നോട്ടീസ് തെറ്റായി വ്യാഖ്യാനിച്ചുവെന്നും, ആശയക്കുഴപ്പത്തെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിക്കേണ്ടി വന്നതെന്നും അധികൃതര്‍ അറിയിച്ചു. സമീപത്തെ ആണ്‍കുട്ടികള്‍ ബുര്‍ഖ ധരിച്ച് പെണ്‍കുട്ടികളുടെ ക്ലാസിലേക്ക് വരുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പ്രാദേശിക പൊലീസ് പറഞ്ഞു.

സ്‌കൂളില്‍ പഠിക്കാത്ത പെണ്‍കുട്ടികള്‍ പോലും ക്ലാസില്‍ വരാറുണ്ട്. പെണ്‍കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് സ്‌കൂള്‍ അധികൃതര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും ബുര്‍ഖ നിരോധനത്തെക്കുറിച്ച് നോട്ടീസില്‍ പറയുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞും ഇതിനെതിരെ ജനങ്ങള്‍ പ്രതിഷേധത്തിലാണ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media