തെറ്റിദ്ധാരണകള്‍ തിരുത്തും;വളരെ ഗൗരവത്തോടെ ജനങ്ങളിലേക്ക് ഇറങ്ങും': എം വി ഗോവിന്ദന്‍
 



തിരുവനന്തപുരം: ബിജെപി സര്‍ക്കാരിനെ താഴെയിറക്കുക എന്നതാണ് ഇടത് മുദ്രാവാക്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കണമെന്ന നിലപാട് ഒരുപരിധിവരെ വിജയിച്ചു. ഹിന്ദുത്വ അജണ്ട ഫാസിസ്റ്റ് രീതിയില്‍ നടപ്പിലാക്കി വലിയ വിജയം നേടാനായിരുന്നു ശ്രമം. ബിജെപിക്ക് ഒരു സീറ്റ് നേടാനായി എന്നത് അപകടകരമായ കാര്യം. ജനവിഭാഗങ്ങളിലേക്ക് കടന്നു കയറുകയറാനുള്ള ബിജെപിയുടെ അജണ്ടയായിരുന്നു തുഷാറിന്റെ സ്ഥാനാര്‍ഥിത്വം

ദേശീയ തലത്തില്‍ ഇന്ത്യാ മുന്നണി സാധ്യതയാണ് ബിജെപിയെ എതിര്‍ത്തത്. കേരളത്തില്‍ ഇടത് പക്ഷം നേരിട്ടത് യുഡിഎഫിനെ. ഇന്ത്യാ സഖ്യവും എന്‍ഡിഎയും തമ്മില്‍ വോട്ട് വിഹിതത്തില്‍ ഉണ്ടായത് ചെറിയ വ്യത്യാസം. തൃശൂരില്‍ വോട്ട് ചോര്‍ന്നത് ക്രൈസ്തവ വിഭാഗത്തില്‍ നിന്നുമാണ്. പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കാതിരുന്നത് വോട്ടിങ്ങില്‍ പ്രതിഫലിച്ചു.

വളരെ ഗൗരവത്തോടെ ഇടത് മുന്നണി ജനങ്ങളിലേക്ക് ഇറങ്ങും. തെറ്റിദ്ധാരണകള്‍ തിരുത്തി മുന്നോട്ട് പോകും. മുന്‍ഗണന നിശ്ചയിച്ച് കാര്യങ്ങള്‍ നടപ്പിലാക്കും. പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് ഇമേജ് തകര്‍ക്കാന്‍ ശ്രമം ഉണ്ടായിരുന്നു. പിണറായിയേയും കുടുംബത്തെയും ടാര്‍ഗറ്റ് ചെയ്തുകൊണ്ടായിരുന്നു ആക്രമണം. അത്തരം പ്രചാരണം ജനങ്ങളെ സ്വാധീനിച്ചു.

വലത് മാധ്യമങ്ങള്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം നടത്തി. തോല്‍വിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കും. എന്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നടക്കം പരിശോധിക്കും. പാര്‍ട്ടിക്കുണ്ടായ തിരിച്ചടി അടിമുതല്‍ തല വരെ പരിശോധിക്കും.
ബൂത്ത് തലങ്ങള്‍ വരെ കാര്യങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടി. എല്ലാ ലോക്കല്‍ കമ്മിറ്റികളിലും ബഹുജന കൂട്ടായ്മകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ ദിശാബോധം നല്‍കാന്‍ മേഖല അടിസ്ഥാനത്തില്‍ യോഗങ്ങള്‍ ചേരുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media