കെടിയു വിസിയായി ഡോ.സിസ തോമസിന് തുടരാം, സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
 



കൊച്ചി:വിസി നിയമനക്കേസുകളില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി ശരിവെച്ച സിംഗിള്‍ബെഞ്ച് ,നടപടി ചോദ്യം ചെയ്തുളള സര്‍ക്കാരിന്റെ ഹര്‍ജി തളളി. സ്ഥിരം വിസിയെകണ്ടെത്താന്‍ മൂന്നുമാസത്തിനുളളില്‍ സെലക്ഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്നും ഉത്തരവിലുണ്ട്.  

ഗവര്‍ണറുടെ നിയമന ഉത്തരവ് ചോദ്യം ചെയ്തുളള  സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി അത്യപൂര്‍വമെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ് തുടങ്ങുന്നത്. യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ചുതന്നെ യോഗ്യരായവരെ കണ്ടെത്താനുളള ശ്രമങ്ങള്‍ ചാന്‍സലാറായ ഗവര്‍ണര്‍ നടത്തിയിട്ടുണ്ട്.  ഡിജിറ്റില്‍ സര്‍വകലാശാല വിസിയടക്കം സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത രണ്ടുപേര്‍ക്കും സാങ്കേതിക സര്‍വകലാശാലയുടെ തലപ്പത്തിരിക്കാന്‍  യോഗ്യതയില്ല എന്ന ഗവര്‍ണറുടെ കണ്ടെത്തലും ശരിയാണ്. പ്രോ വൈസ് ചാന്‍സലര്‍ക്ക് വേണ്ടത്ര അധ്യാപന പരിചയമില്ലെന്ന് സര്‍വകലാശാല തന്നെ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പത്തുവര്‍ഷത്തിലധികം അധ്യാപന പരിചയമുളളവരുടെ പട്ടിക തേടി ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ക്ക് ഗവര്‍ണര്‍ കത്തയച്ചത് .  സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ സിസ തോമസിനേക്കാള്‍ സീനിയോറിറ്റിയുളളവര്‍ ഉണ്ട് എന്നതും ശരിയാണ്. എന്നാല്‍ അവരൊക്കെ തിരുവനന്തപുരത്തിന് പുറത്താണ് ജോലി ചെയ്യുന്നത് എന്നതും അധിക ഉത്തരാവാദിത്വം നിറവേറ്റാന്‍ ബുദ്ധിമുണ്ടാകും എന്ന് തിരിച്ചറിഞ്ഞുമാണ് ചുമതല സിസ തോമസിന് കൈമാറിയത്. വിദ്യാര്‍ഥികളാണ് പ്രധാനമെന്നും സര്‍വകലാശാലയുടെ സുഗമമായ  പ്രവര്‍ത്തനം മുന്നില്‍ക്കരുതിയാണ് സിസ തോമസിനെ നിയമിച്ചതെന്നമുളള  ഗവര്‍ണറുടെ മറുപടിയും പരിഗണിക്കപ്പെടേണ്ടതാണ്.

എന്നാല്‍ നിയമനത്തിനുശേഷവും സിസ തോമസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത ജീവനക്കാരടക്കമുളളവരുടെ നടപടി അംഗീകരിക്കാനാകില്ല. വൈസ് ചാന്‍സലര്‍ പദവിയില്‍ ഇരിക്കാനുളള അധ്യാപന പരിചയവും സിസ തോമസിനുണ്ട്. ഗവര്‍ണര്‍ നടത്തിയ നിയമനം പക്ഷപാതപരമെന്നോ തെറ്റെന്നോ പറയാനാകില്ലെന്നുകൂടി  വിലയിരുത്തിയാണ് സര്‍ക്കാരിന്റെ  ഹര്‍ജി തളളിയത്. സ്ഥിരം വിസിയെകണ്ടെത്താന്‍  മൂന്നു മാസത്തിനുളളില്‍ സെലക്ഷന്‍  കമ്മിറ്റി രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. താല്‍ക്കാലിക വിസിയുടെ ചുമതല നിവഹിക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ തല്‍സ്ഥാനത്തു നിന്ന് സിസ തോമസിനെ നീക്കാന്‍ തടസമില്ലെന്നും ഉത്തരവിലുണ്ട്

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media