തൊഴിലെടുക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന കോടതി വിധി അംഗീരിക്കില്ല: ആനത്തലവട്ടം
 


തിരുവനന്തപുരം: മാതമംഗലം വിവാദത്തില്‍ കോടതി വിധി അംഗീകരിക്കില്ലെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍. തൊഴിലെടുക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന കോടതിവിധിയെ അംഗീകരിക്കില്ലെന്നാണ് സിഐടിയു നിലപാട്. മാതമംഗലത്തെ കടയിലെ ജീവനക്കാര്‍ക്ക് ലേബര്‍ കാര്‍ഡ് അംഗീകരിച്ചുള്ള ഹൈക്കോടതി വിധി അംഗീകരിക്കില്ല. കയറ്റിറക്ക് നിയമത്തിന് എതിരായ ഹൈക്കോടതി വിധി അംഗീകരിക്കാന്‍ കഴിയില്ലെന്നും  ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. കയറ്റിറക്ക് നിയമത്തിന് എതിരായ ഹൈക്കോടതി വിധി അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറയുമ്പോഴും മാളുകളില്‍ ഇത് ബാധകമല്ലെന്ന് കൂടി സിഐടിയു നേതാവ് വിശദീകരിക്കുന്നു. അത് സ്‌പെഷ്യല്‍ ഇക്‌ണോമിക് സോണില്‍ പെടുന്ന മേഖലയാണെന്നാണ് ആനത്തലവട്ടം പറയുന്നത്. 

അതിനിടെ കണ്ണൂര്‍ മാതമംഗലത്ത് സിഐടിയു സമരത്തിന്റെ പേരില്‍ പൂട്ടേണ്ടി വന്ന എസ്ആര്‍ അസോസിയേറ്റ്‌സ് എന്ന ഹാര്‍ഡ്‌വെയര്‍ കട തുറന്നു. ലേബര്‍ കമ്മീഷണറുടെയും തൊഴില്‍ മന്ത്രിയുടെയും തൊഴിലാളി യൂണിയനുകളുടെയും സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കട തുറക്കാന്‍ തീരുമാനമായത്.  സിഐടിയു ഉപരോധത്തെ തുടര്‍ന്ന് കഴിഞ്ഞ 23 നാണ് ഉടമ റാബിക്ക്  തന്റെ ഹാഡ് വെയര്‍ കട പൂട്ടേണ്ടി വന്നത്. 
വിവാദമായ മാതമംഗലത്തെ സിഐടിയു സമരം

2021 ഓഗസ്റ്റ് രണ്ടാം തീയതിയാണ് മാതമംഗലത്ത് എസ്ആര്‍ അസോസിയേറ്റ്‌സ് എന്ന ഹാര്‍ഡ്‌വെയര്‍ ഷോപ്പ് റബീയ് തുടങ്ങിയത്. തൃശൂര്‍ ആസ്ഥാനമായി സിമന്റ് വ്യാപാരം നടത്തുന്ന സ്റ്റാര്‍ എന്റര്‍പ്രൈസസ് ഉടമ കെ എ സബീലുമായി പാട്ണര്‍ ഷിപ്പിലാണ് കച്ചവടം ആരംഭിച്ചത്.  കടയിലേക്ക് ആവശ്യമായ സാധനങ്ങള്‍ ഇറക്കാന്‍ സ്വന്തം തൊഴിലാളികള്‍ക്ക് ഹൈക്കോടതി മുഖാന്തിരം ലേബര്‍ കാര്‍ഡും വാങ്ങി. എന്നാല്‍ അന്ന് തന്നെ സിഐടിയുക്കാര്‍ ലോഡ് ഇറക്കുന്നത് തടയുകയും ഉടമയെ മര്‍ദിക്കുകയും ചെയ്തു.

പൊലീസ് ഇടപെട്ട് കേസെടുത്തതോടെ തൊഴില്‍ നിഷേധം എന്നാരോപിച്ച് കടയ്ക്ക് മുന്നില്‍ സിഐടിയു പന്തല്‍ കെട്ടി സമരം ആരംഭിച്ചു. സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കാനും തുടങ്ങി. ഭീഷണി വകവയ്ക്കാതെ സാധനം വാങ്ങിയ പ്രദേശത്തെ സിസിടിവി കട ഉടമ അഫ്‌സലിനെ നടുറോട്ടില്‍ വച്ച് ചുമട്ട് തൊഴിലാളികള്‍ പൊതിരെ തല്ലി. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യം ഉണ്ടായിട്ടും അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നായിരുന്നു സിഐടിയു നേതാക്കളുടെ വിശദീകരണം. സിഐടിയു ചുമട്ടു തൊഴിലാളികളുടെ സമരം കടുത്തതോടെയാണ് എഴുപത് ലക്ഷം മുതല്‍ മുടക്കി തുടങ്ങിയ എസ്ആര്‍ അസോസിയേറ്റ്‌സ് എന്ന സ്ഥാപനമാണ് മാസങ്ങള്‍ക്കകം പൂട്ടേണ്ട സ്ഥിതി വന്നത്.

 ഇതിനിടെ, സമരം കാരണമല്ല ലൈസന്‍സ് ഇല്ലാത്തത് കൊണ്ടാണ് മാതമംഗലത്തെ ഹാര്‍ഡ്‌വെയര്‍ സ്ഥാപനം പൂട്ടേണ്ടി വന്നതെന്ന തൊഴില്‍ മന്ത്രിയുടെ പറഞ്ഞു. മന്ത്രി പറഞ്ഞത് കള്ളമാണെന്ന് പിന്നീട് വ്യക്തമായി. ലൈസന്‍സ് റദ്ദാക്കിയിട്ടില്ലെന്നും സ്ഥാപനം അനുമതിയില്‍ കൂടുതല്‍ സ്ഥലം ഉപയോഗിക്കുന്നത് ക്രമപ്പെടുത്താനുള്ള നോട്ടീസ് മാത്രമാണ് നല്‍കിയതെന്നും എരമം കുറ്റൂര്‍ പഞ്ചായത്ത് പിന്നാലെ വിശദീകരിച്ചിരുന്നു. അതേസമയം സമരത്തെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അടക്കം രംഗത്തെത്തിയിരുന്നു. തൊഴില്‍ നിഷേധത്തിനെതിരെയാണ് സമരമെന്നായിരുന്നു ന്യായീകരണം.

L


 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media