വന്ദേഭാരതിനെ ശശി തരൂര്‍ സ്വാഗതം ചെയ്തു;
ഉദ്ഘാടന ചടങ്ങിനായി കാത്തിരിക്കുന്നുവെന്ന് തരൂര്‍ 



തിരുവനന്തപുരം:വന്ദേ ഭാരതിനെ സ്വാഗതം ചെയ്ത് ശശി തരൂര്‍, 25 ന് ഉദ്?ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കാത്തിരിക്കുന്നു, വികസനം രാഷ്ട്രീയത്തിന് അതീതമെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.വന്ദേ ഭാരത് എക്‌സ്പ്രസ് കേരളത്തിന് അനുവദിക്കണമെന്ന പഴയ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്താണ് പ്രസ്താവന.
വന്ദേ ഭാരതിന് കുതിക്കാന്‍ കേരളത്തിലെ റെയില്‍വേ ട്രാക്കുകളും സിഗ്‌നലിംഗ് സംവിധാനവും സമഗ്രമായി നവീകരിക്കാനാണ് റെയില്‍വേ ഒരുങ്ങുന്നത്. കാലോചിതമായി ട്രാക്ക് നവീകരണമില്ലെന്നും, പഴഞ്ചന്‍ സിഗ്‌നലിംഗ് സംവിധാനം മാറ്റണമെന്നുമുള്ള കേരളത്തിന്റെ കാലങ്ങളായുള്ള ആവിശ്യങ്ങള്‍ക്കുകൂടി പരിഹാരമാകുമെന്ന പ്രതീക്ഷയാണ് ഇതോടെ ഉയരുന്നത്. ട്രാക്കിന്റെ വളവുകള്‍ നിവര്‍ത്തുകയും, ആവശ്യമുള്ളയിടങ്ങളില്‍ ട്രാക്കുകള്‍ പുനസ്ഥാപിക്കുകയും ചെയ്യുന്നതോടെ മറ്റ് ട്രെയിനുകളുടെ വേഗതയും കൂടും.  ലോക്കോ പൈലറ്റുമാര്‍ക്ക് ബ്രേക്കിംഗിന് കൂടുതല്‍ സമയം കിട്ടുന്നതിനുള്‍പ്പടെ സഹായകരമാകുന്ന  ഡബിള്‍ ഡിസ്റ്റന്‍സ് സിഗ്‌നലിംഗ് സംവിധാനവും ഓട്ടോമാറ്റിക് സിഗ്‌നലിംഗ് സംവിധാനവും നടപ്പാക്കി വേഗത കൂട്ടുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തിന്റെ  റെയില്‍വേ വികസനത്തിനായി 156 കോടി രൂപയുടെ സമഗ്ര പദ്ദതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമവും കൊച്ചുവേളിയും പ്രധാന ടെര്‍മിനലുകളായി നവീകരിക്കുന്നതോടെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെ തിരക്ക് കാര്യമായി കുറയും. ഈ സ്റ്റേഷനുകളുടെ പേരുകള്‍ മാറ്റുന്നതും പരിഗണനയിലുണ്ട് 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media