പൃഥ്വിയുടെ പുത്തന്‍ ചിത്രവും ക്യാപ്ഷനും ഏറ്റെടുത്ത് ആരാധകര്‍
പൃഥ്വിരാജ് തന്റെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച പുത്തന്‍ ചിത്രം വൈറലാവുന്നു. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന കടുവയുടെ രണ്ടാം ഘട്ട ചിത്രീകരണം കഴിഞ്ഞ ദിവസമായിരുന്നു ആരംഭിച്ചത്. 'കടുവക്കുന്നേല്‍ കുറുവച്ചന്റെ' ഗെറ്റപ്പിലുള്ള പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കഴിഞ്ഞ ദിവസം പൃഥ്വിരാജ് പങ്കുവച്ച കടുവയുടെ പുതിയ ചിത്രവും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 'പൂക്കളര്‍ ഷര്‍ട്ടിട്ട കടുവ' എന്നാണ് പൃഥ്വിരാജ് ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്. കൂളിങ് ഗ്ലാസിട്ട് കാറില്‍ ഇരുന്ന് എടുത്ത ഫോട്ടോയ്ക്ക് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.
പിഷാരടിക്ക് പഠിക്കുവാണോ എന്നും പിഷാരടി പൃഥ്വിയുടെ ഫോണ്‍ ഹാക്ക് ചെയ്തെന്നാണ് ആദ്യം കരുതിയതെന്നുമാണ് ചില കമന്റുകള്‍. കൂളിങ് ഗ്ലാസുള്ള ലോകത്തിലെ ഒരേ ഒരു കടുവയെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. നര്‍മം കലര്‍ന്ന കമന്റുകളാണ് പൃഥ്വിയുടെ ചിത്രത്തിന് താഴെ ഏറെയും.