ബോചെ ബ്രാന്റ് ട്രാന്‍സ്പരന്റ് മാസ്‌ക് 
തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കി


തൃശൂര്‍ : ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്പരന്റ് മാസ്‌കായ ബോചെ ബ്രാന്റ് ട്രാന്‍സ്പരന്റ് മാസ്‌ക് തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കി. കലക്ടറേറ്റില്‍ വച്ച് നടന്ന ചടങ്ങില്‍ കളക്ടര്‍ ഹരിത വി. കുമാര്‍ മാസ്‌ക് സ്വീകരിച്ചു. ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് വക്താക്കളായ ശ്രീകുമാര്‍, ജീമോന്‍ എന്നിവര്‍ ചേര്‍ന്നാണ് മാസ്‌ക് വിതരണം ചെയ്തത്.മാസ്‌കുകളുടെ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലാണ് ബോചെ ബ്രാന്റ് ട്രാന്‍സ്പരന്റ് മാസ്‌കുകള്‍ . തുണി മാസ്‌കുകളെ പോലെ ഈര്‍പ്പം പിടിക്കാത്തതിനാല്‍  ബ്ലാക്ക് ഫംഗസ് പോലുള്ള രോഗങ്ങള്‍ക്കെതിരെ ബോചെ മാസ്‌കുകള്‍ കൂടുതല്‍  ഫലപ്രദമാണ്. 
 
ഇന്റര്‍നാഷണല്‍ ഡിസൈനിലുള്ള ബോചെ മാസ്‌കുകള്‍ സാനിറ്റൈസര്‍  ഉപയോഗിച്ച് ദിവസേന അണുവിമുക്തമാക്കാവുന്നതുമാണ്. അള്‍ട്രാവയലറ്റ് രശ്മികളില്‍  നിന്നും സംരക്ഷണം നല്കുന്ന  വിര്‍ജിന്‍ പോളി കാര്‍ബണേറ്റ് ഉപയോഗിച്ചാണ് മാസ്‌ക്  നിര്‍മ്മിച്ചിട്ടിട്ടുള്ളത്.  പൊട്ടാത്തതും, കണ്ണടയില്‍  ഈര്‍പ്പം വരാത്തതുമായ മാസ്‌ക്, എളുപ്പത്തില്‍് കഴുകി സാനിറ്റൈസ് ചെയ്ത് ഉപയോഗിക്കാം. വാട്ടര്‍പ്രൂഫ് ആയതിനാല്‍  മഴക്കാലത്തും ഉപയോഗിക്കാം. ഇവ കൂടുതല്‍് കാലം ഈടുനില്‍ക്കുന്നതും തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോള്‍ കണങ്ങള്‍ പുറത്തേക്ക് കടക്കാത്തതും, പുറത്തുനിന്നുള്ള രോഗാണുക്കളെ ഫലപ്രദമായി തടയുന്നതുമാണ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media