കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ അടുത്ത മാസം മുതലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡെല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ അടുത്ത മാസം മുതല്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ബിജെപിയുടെ പാര്‍ലമെന്ററി യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കോവിഡ് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പുകള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് കുട്ടികള്‍ക്കായുള്ള വാക്‌സിന്‍ പദ്ധതി വേഗത്തിലാക്കുന്നത്.
കോവാക്‌സിനും െൈസഡസ് കാഡിലയുടെയും ക്ലിനിക്കല്‍ പരീക്ഷണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കോവാക്‌സിന്റെ പരീക്ഷണ ഫലം സെപ്റ്റംബറോടെയുണ്ടാകുമെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ നേരത്തെ അറിയിച്ചിരുന്നു.
സൈഡസ് കാഡില പരീക്ഷണങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണെന്നാണ് ഞാന്‍ കരുതുന്നത്. കോവാക്‌സിന്റെ പരീക്ഷണം ഓഗസ്റ്റ് സെപ്റ്റംബര്‍ മാസത്തോടെ അവസാനിക്കും. അപ്പോഴേക്കും അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കണം. ഫൈസറിന് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി ലഭിച്ചിട്ടുണ്ട്. സെപ്റ്റംബറോടെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.