ദില്ലി: ഇന്ത്യയ്ക്കുനേരെ വീണ്ടും ആക്രമണ ഭീഷണിയുമായി പാകിസ്ഥാന്‍. ഇപ്പോഴത്തെ ഏറ്റുമുട്ടല്‍ കൂടുതല്‍ വ്യാപിക്കുമെന്ന് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി കാജാ ആസിഫ്. അല്‍ ജസീറ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കാജാ ആസിഫിന്റെ ഭീഷണി. 78 യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയതെന്നും കാജാ ആസിഫ് അഭിമുഖത്തില്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം കനത്ത തിരിച്ചടി നേരിട്ടിട്ടും പിന്‍മാറാതെ വീണ്ടും ആക്രമണ ഭീഷണി മുഴക്കുകയാണ് പാക്കിസ്ഥാന്‍. പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫാണ് അന്താരാഷ്ട്ര മാധ്യമത്തില്‍ ഇന്ത്യക്കെതിരായ വെല്ലുവിളിയുമായി രംഗത്തെഎത്തിയത്. അതേസമയം സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെന്ന ഇന്ത്യയുടെ വാദം തെറ്റാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഇന്ത്യയ്‌ക്കെതിരായ പ്രകോപനം തുടരുമ്പോഴും ആഭ്യന്തരമായി ആടിയുലയുകയാണ് പാകിസ്ഥാന്‍ ഭരണകൂടം. പ്രധാനമന്ത്രി ഷബഹാസ് ഷെരീഫിനെ രഹസ്യ താവളത്തിലേക്ക് മാറ്റി. സൈനിക മേധാവി അസീം മുനീര്‍ എവിടെയെന്ന് വ്യക്തമല്ല. ബലൂചിസ്ഥാന്‍ തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തെന്ന് വിഘടനവാദി സംഘടന ബിഎല്‍എ അവകാശപ്പെട്ടു. ഇതിനിടെ ഇമ്രാന്‍ ഖാനെ ജയില്‍ മോചിതന്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് പിടിഐ പ്രവര്‍ത്തകര്‍ തെരുവില്‍ പ്രകടനം നടത്തി