ദീപാവലിക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഫ്‌ളിപ്കാര്‍ട്ട്
രാജ്യത്തെ മുന്‍നിര ഇകൊമേഴ്‌സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ട് മറ്റൊരുആദായ വില്‍പനയ്ക്ക് കൂടി ഒരുങ്ങുന്നു. ബിഗ് ദീപാവലി സെയില്‍ ഒക്ടോബര്‍ 17ന് ആരംഭിക്കും. മൊബൈലുകള്‍, ടാബ്ലറ്റുകള്‍, ടിവികള്‍, ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ എന്നിവയ്‌ക്കെല്ലാം വലിയ ഇളവുകളാണ് പ്രതീക്ഷിക്കുന്നത്.
ഫ്‌ലിപ്കാര്‍ട്ടിന്റെ ബിഗ് ദീപാവലി സെയില്‍ ഒക്ടോബര്‍ 17 ന് തുടങ്ങി 23 വരെ നീണ്ടുനില്‍ക്കും. ഫ്‌ലിപ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്കായി ഒക്ടോബര്‍ 16 ന് 12 മണിക്ക് വില്‍പന ആരംഭിക്കും. ഓഫറുകള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നാണ് കരുതുന്നത്. എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കും ആക്‌സിസ് ബാങ്ക് ഉപയോക്താക്കള്‍ക്കും 10 ശതമാനം ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ലഭിക്കും.
വില്‍പന കാലയളവില്‍ പ്രതീക്ഷിക്കാവുന്ന ഡീലുകളുടെ പ്രിവ്യൂ ഫ്‌ലിപ്കാര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഫ്‌ലിപ്കാര്‍ട്ടിന്റെ പുതിയ വെബ്പേജിലെ റിപ്പോര്‍ട്ട് അനുസരിച്ച് ബിഗ് ദീപാവലി സെയില്‍ സ്മാര്‍ട് ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും 80 ശതമാനം വരെ കിഴിവ് നല്‍കുമെന്നാണ്. കൂടാതെ, ഇലക്ട്രോണിക്‌സ്, ആക്‌സസറികള്‍ എന്നിവയ്ക്ക് 80 ശതമാനം വരെ കിഴിവ് ഉണ്ടായിരിക്കും. ടിവികള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും 75 ശതമാനം വരെ ഇളവുകള്‍ ലഭിക്കും.
വില്‍പന സമയത്ത് സമയബന്ധിതമായ ചില ഡീലുകളും നല്‍കിയേക്കും. വെബ്പേജില്‍ ക്രേസി ഡീലുകള്‍ സംബന്ധിച്ച് പരാമര്‍ശിക്കുന്നുണ്ട്. വില്‍പന ദിവസങ്ങളില്‍ രാവിലെ 12, 8, വൈകിട്ട് 4 മണിക്കും പുതിയ ഡീലുകള്‍ പ്രതീക്ഷിക്കാം. മറ്റൊന്ന് ടൈം ബോംബ് ഡീലുകളാണ്. വില്‍പന നടക്കുന്ന ദിവസങ്ങളില്‍ വൈകിട്ട് 6 മുതല്‍ 12 വരെ ഓരോ മണിക്കൂറിലും പുതിയ ഡീല്‍ കാണിക്കും.
ഡീലുകളെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞയാഴ്ച സമാപിച്ച ബിഗ് ബില്യണ്‍ ഡേ സെയിലിനു സമാനമായ ചില ഡീലുകള്‍ ഇത്തവണയും പ്രതീക്ഷിക്കാം. ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പന കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ സെയില്‍ വരുന്നത്. എന്നാല്‍, ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പന ഈ വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കും.