ഡിജിറ്റല്‍ നൈപുണ്യ പരിശീലനം; സ്‌കില്‍ മിഷന്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: അഭ്യസ്തവിദ്യര്‍ക്ക് ആധുനിക ഡിജിറ്റല്‍ നൈപുണ്യ പരിശീലനം നല്‍കാന്‍ സ്‌കില്‍ മിഷന്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിലവിലുള്ള സ്ഥാപനങ്ങളിലെ നൈപുണ്യ പരിശീലനം വിപുലീകരിച്ച്
50 ലക്ഷം പേരെ പരിശീലിപ്പിക്കും. ഏതു മേഖലയിലെ പ്രശ്‌നങ്ങള്‍ക്കും നൂതനസാങ്കേതിക വിദ്യയിലൂടെ പരിഹാരം കണ്ടെത്തുന്നയാള്‍ക്ക് സര്‍ക്കാര്‍ സഹായവും സബ്‌സിഡിയും നല്‍കും. കേരളത്തിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹബ്ബായി തിരുവനന്തപുരത്തെ മാറ്റും.
ഇതിന്റെ ഭാഗമായി ടെക്‌നോപാര്‍ക്കിന്റെ നേതൃത്വത്തില്‍ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍വകലാശാലകളെയും ഉന്നതവിദ്യാഭ്യസ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. 5 വര്‍ഷം കൊണ്ടു 15000 സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി ഒരു ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കും. ഹാര്‍ഡ്വെയര്‍ പാര്‍ക്ക് ഐടി വകുപ്പിന്റെ ആലോചനയിലുണ്ട്. ഐടി മേഖലയില്‍
201621ല്‍ മൂന്ന് ഐടി പാര്‍ക്കുകളിലായി 52.48 ലക്ഷം ചതുരശ്രയടി സ്ഥലം വര്‍ധിപ്പിച്ചതു വഴി 30950 പുതിയ തൊഴിലവസരങ്ങളുണ്ടായി.
ഇക്കാലയളവില്‍ 292 ഐടി കമ്പനികള്‍ കൂടി പ്രവര്‍ത്തനം തുടങ്ങി. 5 വര്‍ഷത്തിനകം 71.22 ലക്ഷം ചതുരശ്രയടി സ്ഥലം കൂടി വര്‍ധിക്കുമെന്നും കഴിഞ്ഞ 5 വര്‍ഷത്തിനിടെ കേരളത്തില്‍ പുതിയ ഐടി കമ്പനികള്‍ വന്നില്ലെന്ന പ്രതിപക്ഷ വിമര്‍ശനത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. കെ ഫോണ്‍ പദ്ധതി വൈകുന്നതു കോവിഡ് പ്രതിസന്ധി മൂലമാണെന്നും 7389 സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വഴി ബന്ധിപ്പിച്ചെന്നും അദ്ദേഹം അറിയിച്ചു.