ഭക്ഷ്യ വിതരണ ആപ്ലിക്കേഷനുകള്‍ക്ക് ജിഎസ്ടി; നിര്‍ദേശം കൗണ്‍സില്‍ പരിഗണിച്ചേക്കും
ദില്ലി: ഭക്ഷ്യ വിതരണ ആപ്ലിക്കേഷനുകളായ സൊമാറ്റോ, സ്വിഗ്ഗി പോലെയുളളവയെ റെസ്റ്റോറന്റുകളായി കണക്കാക്കാനും അവ നല്‍കുന്ന സപ്ലൈകളില്‍ അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കാനുമുള്ള നിര്‍ദ്ദേശം ജിഎസ്ടി കൗണ്‍സില്‍ വെള്ളിയാഴ്ച ചര്‍ച്ച ചെയ്‌തേക്കുമെന്ന് പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സെപ്റ്റംബര്‍ 17 ന് ലഖ്‌നൗവില്‍ നടക്കുന്ന യോഗത്തില്‍ കൗണ്‍സില്‍ പരിഗണിക്കാനിരിക്കുന്ന നാല് ഡസനിലധികം നിര്‍ദ്ദേശങ്ങളില്‍ ഒന്നാണിത്.
വിഷയം കൗണ്‍സില്‍ അംഗീകരിക്കുകയാണെങ്കില്‍, നികുതി നിര്‍ദ്ദേശം നടപ്പാക്കുന്നതിന്റെ ഭാ?ഗമായി ആപ്ലിക്കേഷനുകള്‍ക്ക് അവരുടെ സോഫ്റ്റ്‌വെയറില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിശ്ചിത സമയം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചു കഴിഞ്ഞാല്‍, ഭക്ഷ്യ വിതരണ ആപ്ലിക്കേഷനുകള്‍ റെസ്റ്റോറന്റുകള്‍ക്ക് പകരമായി ജിഎസ്ടി ശേഖരിക്കുകയും നിക്ഷേപിക്കുകയും ചെയ്യേണ്ടിവരും. ഉപഭോക്താക്കള്‍ക്ക് അധിക നികുതി ഭാരം ഉണ്ടാകാത്ത രീതിയില്‍ നടപ്പാക്കാനാണ് നിര്‍ദ്ദേശം.