സംസ്ഥാനത്ത് കനത്ത് മഴ; മലപ്പുറത്ത് വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു


മലപ്പുറം: കനത്ത മഴയില്‍ വീട് തകര്‍ന്ന് മലപ്പുറത്ത് രണ്ട് കുട്ടികള്‍ മരിച്ചു. മലപ്പുറം ജില്ലയിലെ കരിപ്പൂരിലാണ് സംഭവം. ലിയാന ഫാത്തിമ (എട്ട്), ലുബാന ഫാത്തിമ (ഏഴ്) എന്നിവരാണ് മരിച്ചത്. കരിപ്പൂര്‍ സ്വദേശി മുഹമ്മദ് കുട്ടിയുടെ വീടാണ് തകര്‍ന്നത്. ഇദ്ദേഹത്തിന്റെ മകള്‍ സുമയ്യയുടെയും അബുവിന്റെയും മക്കളാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം.

പാലക്കാട് ജില്ലയിലും ഇന്നലെ രാത്രിയില്‍ കനത്ത മഴ പെയ്തു. അട്ടപ്പാടി ചുരത്തില്‍ മരവും കല്ലും വീണ് ഗതാഗതം തടസപ്പെട്ടു. നീക്കം ചെയ്യാന്‍ ഉള്ള ശ്രമം തുടരുകയാണ്. ഒമ്പതാം മൈലിലും ഏഴാം മൈലിലും മരം വീണത് ഫയര്‍ഫോഴ്‌സ് എത്തി വെട്ടിമാറ്റി. വെള്ളച്ചാട്ടത്തിന് സമീപം റോഡിലേക്ക് വലിയ പാറക്കഷണം വീണ് കിടക്കുന്നത് നീക്കം ചെയ്യാനുള്ള ശ്രമം തുടരുന്നു.

മധ്യകേരളത്തിലും മഴ തുടരുകയാണ്. ഇന്നലെ രാത്രി പല ജില്ലകളിലും ശക്തമായ മഴയായിരുന്നു. കോട്ടയത്ത് പടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴയാണ്. തിരുവാര്‍പ്പ്, അയ്മനം, കുമരകം മേഖലകളില്‍ മഴ ശക്തമാണ്. ഇടുക്കിയില്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്ന സ്ഥിതിയാണ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media