എഎംഎംഒഐ സംസ്ഥാന കണ്‍വെന്‍ഷന്‍ 26ന് കോഴിക്കോട്ട്


കോഴിക്കോട്: ആയുര്‍വ്വേദിക് മെഡിസിന്‍ മാനുഫാക്ചേഴ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (എഎംഎംഒഐ) 9-ാമത് സംസ്ഥാന കണ്‍വെന്‍ഷുനും 40-ാമത് വാര്‍ഷികാഘോഷവും നവംബര്‍ 26ന് കോഴിക്കോട് നടക്കും. രാവിലെ 9.45ന്  കല്ലായ് റോഡിലെ ഹോട്ടല്‍ വുഡ്ഡീസില്‍ നടക്കുന്ന ചടങ്ങ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. ഡയസ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. സെമിനാര്‍ ഉദ്ഘാടനവും അവാര്‍ഡ് ദാനവും എം.കെ. രാഘവന്‍ എം.പി. നിര്‍വഹിക്കും. എത്തനോ വെറ്ററിനറി മരുന്ന് ഉത്പാദിപ്പിച്ച് മാതൃകമായ മലബാര്‍ മില്‍മയെ ചടങ്ങില്‍ ആദിരിക്കും. സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യാതിഥിയായിരിക്കും. ഡോ. ജയ.വി.ദേവ് ( ആയുര്‍വ്വേദ ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളര്‍),  ഡോ.ടി.കെ. ഹൃദീക് ( എംഡി ഔഷധി), ഡോ. എ.വി.അനൂപ് (നാഷണല്‍ കോ-ഓഡിനേറ്റര്‍ എഎംഎംഒഐ), കൃഷ്ണദാസ് വാര്യര്‍ ( ആര്യവൈദ്യ ഫാര്‍മസി, എക്‌സിക്യുട്ടീവ് ഡയറക്ടര്‍)  ബേബി മാത്യു ( എംഡി സോമതീരം ആയുര്‍വ്വേദ ഗ്രൂപ്പ്) എിവര്‍ ആശംസാ പ്രസംഗം നടത്തും. എഎംഎംഒഐ സംസ്ഥാന പ്രസിഡന്റ് ഡോ. പി. രാംകുമാര്‍ സ്വാഗതവും ട്രഷറര്‍ ഡോ. ഇ.ടി.നീലകണ്ഠന്‍ മൂസ്സ്  നന്ദിയും പറയും.


 ആയുഷ് ഡ്രഗ്  പോളിസി വിഭാഗം ഉപദേശകന്‍  ഡോ.  കൗസ്തുഭ ഉപാധ്യായ  വര്‍ത്തമാന കാലത്തെ ആയുര്‍വ്വേദ നയങ്ങളെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തും.'ആയുര്‍വ്വേദ ഔഷധ നിര്‍മാണ രംഗത്തെ സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഡോ. ഡി. രാമനാഥന്‍ ( ജനറല്‍ സെക്രട്ടറി - എഎംഎംഒഐ), അജിത് കുമാര്‍ കെ.സി (ജനറല്‍ സെക്രട്ടറി ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ),  ഡോ. ഗോപകുമാര്‍.എസ്് (ജനറല്‍ സെക്രട്ടറി -അഖില കേരള ഗവമെന്റ് കോളജ് അധ്യാപക സംഘടന),  ഡോ. ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ഇടൂഴി ( ജനറല്‍ സെക്രട്ടറി -ആയുര്‍വ്വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍), ഡോ. പ്രവീ കെ. ( കവീനര്‍,പ്രൊജക്ട് കമ്മറ്റി - കേരള സ്റ്റേറ്റ്  ഗവമെന്റ് ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍), ഡോ.എ.എസ്. പ്രശാന്ത് ( സ്റ്റേറ്റ് വൈസ് പ്രസിഡന്റ് - കേരള ഗവമെന്റ് ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് ഫെഡറേഷന്‍), വൈദ്യ ആദര്‍ശ് സി. രവി (ജനറല്‍ സെക്രട്ടറി, വിശ്വ ആയുര്‍വ്വേദ പരിഷത്ത്), അജയ് ജോര്‍ജ്ജ് വര്‍ഗീസ് (സിഎംഡി -ബിഫ ഡ്രഗ് ലാബോറട്ടറീസ്), സജീവ് കുറുപ്പ് ( പ്രസിഡന്റ് -ആയുര്‍വ്വേദ പ്രമോഷന്‍ സൊസൈറ്റി), ഡോ. സ്മിത മോഹന്‍ കുമാര്‍ (ജനറല്‍ സെക്രട്ടറി - പ്രൈവറ്റ് ആയുര്‍വ്വേദ കോളജ് ടീച്ചേഴ്്‌സ് ഓര്‍ഗനൈസേഷന്‍) എന്നിവര്‍ പങ്കെടുക്കും.  കൗസ്തുഭ ഉപാധ്യായ (ആയുഷ് ) മോഡറേറ്ററായിരിക്കും. സമ്മേളനത്തിന്റെ മുാേടിയായി ജില്ലയിലെ സ്‌കൂളൂകളില്‍ ഔഷധ തൈ വിതരണം നടക്കും. ഒമ്പതിനം വിവിധ ഔഷധ തൈകളായിരിക്കും ഓരോ സ്‌കൂളിലും നല്‍കുക. 

ഡോ. പി. രാംകുമാര്‍ (സംസ്ഥാന പ്രസിഡന്റ്, എ.എം.എം.ഒ.ഐ), ഡോ.മനോജ് കാളൂര്‍ (ജനറല്‍ കവീനര്‍, ഓര്‍ഗനൈസിംഗ് കമ്മറ്റി), എന്‍.പി. ജലീല്‍ (ചെയര്‍മാന്‍, ഫിനാന്‍സ് കമ്മറ്റി) ഡോ. സഹീര്‍ അലി (ജില്ലാ പ്രസിഡന്റ്, എ.എം.എം.ഒ.ഐ),ഡോ. സന്ദീപ് .കെ (ജില്ലാ സെക്രട്ടറി, എ.എം.എം.ഒ.ഐ), വി.കെ. ജാബിര്‍ (കണ്‍വീനര്‍, ഓര്‍ഗനൈസിംഗ് കമ്മറ്റി) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media