സാംസങ് ഗാലക്സി A03s; വില 11,499 രൂപ മുതല്‍
പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ സാംസങ് ബജറ്റ് സെഗ്മെന്റിലേക്ക് പുതിയ ഒരു മോഡല്‍ കൂടെ അവതരിപ്പിച്ചു. ഗാലക്സി A ശ്രേണിയിലേക്ക് A03s
ആണ് സാംസങിന്റെ പുത്തന്‍ ഫോണ്‍. 3 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന് 11,499 രൂപ, 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 12,499 രൂപ എന്നിങ്ങനെയാണ് സാംസങ് ഗാലക്സി A03sയുടെ വില.
മാറ്റ് ഫിനിഷോടെ കറുപ്പ്, നീല, വെള്ള നിറങ്ങളില്‍ ലഭ്യമായ പുത്തന്‍ ഫോണിന്റെ വില്പന സാംസങ്.കോം, പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍, റീട്ടെയില്‍ സ്റ്റോറുകള്‍ വഴി ആരംഭിച്ചു. ഐസിഐസിഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് സാംസങ് ഫിനാന്‍സ്+, ബജാജ് ഫിനാന്‍സ്, അല്ലെങ്കില്‍ ടിവിഎസ് എന്നിവ വഴി ഫോണ്‍ വാങ്ങുമ്പോള്‍ 1,000 രൂപയുടെ ക്യാഷ്ബാക്കിന് അര്‍ഹരാണ് എന്ന് സാംസങ് അറിയിച്ചു.
സാംസങ് ഗാലക്സി A03s
ഡ്യുവല്‍ സിം (നാനോ) പ്രവര്‍ത്തിപ്പിക്കാവുന്ന സാംസങ് ഗാലക്സി അ03,െ ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമായ ഡക 3.1 കോര്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 20: 9 ആസ്‌പെക്ട് റേഷ്യോയുള്ള 6.5 ഇഞ്ച് എച്ച്ഡി+ (720ഃ1,600 പിക്‌സല്‍സ്) ഇന്‍ഫിനിറ്റി വി ടിഎഫ്ടി ഡിസ്പ്ലേയാണ് പുത്തന്‍ ഫോണിന്. ഒക്ടാകോര്‍ മീഡിയടെക് ഹീലിയോ പി 35 ടീഇ ആണ് പ്രോസസ്സര്‍. 64 ജിബി വരെ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് വഴി 1 ടിബി വരെ വര്‍ദ്ധിപ്പിക്കാം.
എഫ്/2.2 ലെന്‍സുള്ള 13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, എഫ്/2.4 ലെന്‍സുള്ള 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍, എഫ്/2.4 അപ്പേര്‍ച്ചറുള്ള 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് സാംസങ് ഗാലക്സി അ03 െല്‍. മുന്‍വശത്ത്, വി ആകൃതിയിലുള്ള നോച്ചില്‍ 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമെറയുമുണ്ട്.
5,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്സി അ03ല്‍െ. 4ജി എല്‍ടിഇ, വൈ-ഫൈ, ജിപിഎസ്, ബ്ലൂടൂത്ത് ്5.0, 3.5ാ ഹെഡ്ഫോണ്‍ ജാക്ക്, ഡടആ ടൈപ്പ്-സി പോര്‍ട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.