പ്ലസ്ടു പരീക്ഷാഫലം നാളെ
തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. നാളെ മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിഫലം പ്രഖ്യാപിക്കും. keralaresults.nic.in, dhsekerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാം.
പരീക്ഷകളുടെ മൂല്യനിര്‍ണയവും ടാബുലേഷനും പൂര്‍ത്തിയാക്കി. മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടൂതലായിരിക്കും ഇത്തവണയെന്നാണ് സൂചന. കോവിഡ് രോഗവ്യാപനം മൂലം വൈകിയായിരുന്നു പരീക്ഷ നടത്തിയിരുന്നുത്.