വിവാഹത്തലേന്ന് യുവതി കുളത്തില്‍ മരിച്ച നിലയില്‍
കോഴിക്കോട്: കൊളത്തറയില്‍ യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊളത്തറ കണ്ണാട്ടിക്കുളത്ത് ഇന്ന് രാവിലെയാണ് സുനില്‍കുമാറിന്റെ മകള്‍ സ്വര്‍ഗ്ഗയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 21 വയസ്സായിരുന്നു.
അടുത്ത ദിവസം സ്വര്‍ഗയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നതാണ്. ആത്മഹത്യയാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണത്തില്‍ കോഴിക്കോട് നല്ലളം പൊലീസ് അന്വേഷണം ആരംഭിച്ചു.