നിപ വൈറസ്; നിലത്ത് വീണ പഴങ്ങള്‍ കഴിക്കുന്നത് അപകടകരമെന്ന് എയിംസ് വിദഗ്ധര്‍


ദില്ലി: കോഴിക്കോട് ജില്ലയില്‍ 12 വയസ്സുകാരന്റെ മരണത്തോടെ കേരളം ആദ്യത്തെ നിപ്പ വൈറസ് മരണത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ഇതോടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന നിപാ വൈറസിനെക്കുറിച്ച് മുന്നറിപ്പ് നല്‍കുകയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദഗ്ധര്‍. രോഗാവസ്ഥയ്‌ക്കൊപ്പം ഉയര്‍ന്ന മരണസംഖ്യയുമാണ് നിപാ വൈറസ് ബാധിതരില്‍ സംഭവിക്കുന്നത്.

പഴംതീനി വവ്വാലുകളാണ് നിപാ വൈറസിന്റെ വാഹകരെന്നാണ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. അശുതോഷ് ബിശ്വാസിന്റെ അഭിപ്രായപ്പെടുന്നത്. പഴംതീനി വവ്വാലുകള്‍ നിപാ വൈറസിന്റെ വാഹകരാണ്, അവയിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്. ഒരു പ്രത്യേക ഭൂമിശാസ്ത്ര മേഖലയിലാണ് പഴംതീനി വവ്വാലുകള്‍ ജീവിക്കുന്നത്. ഇവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് പറന്നാല്‍ സ്വാഭാവികമായും നിപാ വൈറസ് പകരാനുള്ള സാധ്യതുണ്ട്. അതേ സമയം തന്നെ പ്രത്യേക ചികിത്സയില്ലാത്ത രോഗമാണ് നിപാ വൈറസ് ബാധയെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍, ഇത് വളരെ ഗുരുതരമായ രോഗമാണെന്നും ഉയര്‍ന്ന രോഗാവസ്ഥയും ഉയര്‍ന്ന മരണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ, നിപ ഒരു സൂനോട്ടിക് രോഗമാണെന്നും മൃഗങ്ങള്‍ അതിന്റെ വാഹകരാണ്, പ്രത്യേകിച്ച് പഴംതീനി വവ്വാലുകളാണെന്നും ഡോക്ടര്‍ ബിശ്വാസ് പറഞ്ഞു.

പണ്ട്, ഇന്ത്യയില്‍ ഞങ്ങള്‍ കണ്ടതും നിരീക്ഷിച്ചതില്‍ നിന്ന് അനുസരിച്ച് പഴംതീനി വവ്വാലുകളില്‍ നിന്ന് നിപാ വൈറസ് നമ്മുടെ പന്നികള്‍, ആട്, പൂച്ച, കുതിര, തുടങ്ങിയ വളര്‍ത്തുമൃഗങ്ങളിലേക്കും പകരാന്‍ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍, ഈ വൈറസ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്നത് വളരെ വേഗത്തിലാണ്. അതേ സമയം തന്നെ അപകടകരവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

നിപാ വൈറസ് ബാധ സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ ഉറവിടം കണ്ടെത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറയുന്നു. 'ഈ വൈറസ് ഒരിക്കല്‍ മനുഷ്യരില്‍ സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ അത് മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് വേഗത്തില്‍ പകരും. വൈറസിന്റെ ഉറവിടം തുടക്കത്തില്‍ തന്നെ തിരിച്ചറിയേണ്ടത് പ്രധാനമാണ് സൂചിപ്പിച്ചതുപോലെ, മിക്കപ്പോഴും, രോഗവ്യാപനം പഴംതീനി വവ്വാലുകളില്‍ നിന്നാണെന്ന് ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

വീണുകിടക്കുന്ന പഴങ്ങള്‍, പ്രത്യേകിച്ച് കഴുകാതെ, കഴിച്ചാല്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വ്യാപിക്കാനുള്ള സാധ്യതയുണ്ട്. നിലത്തുവീണ പഴങ്ങള്‍ കഴുകാതെ തന്നെ കഴിക്കുന്നതും വളരെ അപകടകരമായ ശീലമാണെന്നും ബിശ്വാസ് പറഞ്ഞു. നിപ്പ വൈറസ് അണുബാധ പഴംതീനി വവ്വാലുകള്‍ മൂലമാണ് ഉണ്ടാകുന്നതെന്ന് നേരത്തെ ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നത്. ഇത് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും മാരകമായേക്കാം. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കൊപ്പം, പനി, പേശി വേദന, തലവേദന, പനി, തലകറക്കം, ഛര്‍ദ്ദി എന്നിവയ്ക്കും കാരണമാകും.

ഇതിന് മുമ്പ് ഇന്ത്യയില്‍ രണ്ട് തവണയാണ് നിപ വൈറസ് വ്യാപനമുണ്ടായത്. ഇതില്‍ ഒരിക്കല്‍ കേരളത്തിലും രണ്ടാം തവണ ഒരിക്കല്‍ പശ്ചിമ ബംഗാളിലുമാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ കേരളത്തില്‍ നിപാ വൈറസ് വ്യാപനമുണ്ടായപ്പോള്‍ രോഗബാധിതരില്‍ 90 ശതമാനവും മരണമടയുകയായിരുന്നു. തുടര്‍ന്ന് 2019 ല്‍ പശ്ചിമബംഗാളില്‍ നിപാ വൈറസ് ബാധയുണ്ടായി. ഇതിന് പിന്നാലെയാണ് 2021 സെപ്തംബര്‍ അഞ്ചിനാണ് കേരളത്തില്‍ നിപാ വൈറസ് സ്ഥിരീകരിച്ചത്. അതിനാല്‍, എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണെന്നും ബിശ്വാസ് പറഞ്ഞു. നിപാ വൈറസ് ഒരു ആഗോള പ്രശ്‌നമാണെന്നും ബംഗ്ലാദേശ് പോലെ ഇന്ത്യയ്ക്ക് സമീപമുള്ള മറ്റ് പല രാജ്യങ്ങളിലും വൈറസ് വ്യാപനമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ 5 -ന് നിപ വൈറസ് മൂലമുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു മെഡിക്കല്‍ സംഘത്തെ കേരളത്തിലേക്ക് അയച്ചിരുന്നു. വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ വീടും പരിസരവും സംഘം സന്ദര്‍ശിക്കുകയും അണുബാധയുടെ ഉറവിടം തിരിച്ചറിയാന്‍ സമീപത്തുനിന്ന് റമ്പൂട്ടാന്‍ പഴങ്ങളുടെ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ വരും ദിവസങ്ങളിലും പരിശോധന തുടരും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media